Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമം എംപ്ലോയീസ്...

മാധ്യമം എംപ്ലോയീസ് യൂനിയൻ: പി. നൗഷാദ് പ്രസിഡൻറ്​, മുബാറക് സെക്രട്ടറി

text_fields
bookmark_border
പൂപ്പലം: നിലമ്പൂർ-പെരിന്തൽമണ്ണ റൂട്ടിലെ മേലേ പൂപ്പലത്ത് കെ.എസ്.ആർ.ടി.സി, ദീർഘദൂര ബസുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് മാധ്യമം എംപ്ലോയീസ് യൂനിയൻ മലപ്പുറം യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ടി.എം. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ടി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മുബാറക് റിപ്പോർട്ടും ട്രഷറർ കെ. മുഹമ്മദ് ശരീഫ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി. സാലിഹ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേരള ന്യൂസ് പേപ്പർ എംേപ്ലായീസ് ഫെഡറേഷൻ ജില്ല പ്രസിഡൻറ് ടി. ഇസ്മായിൽ, 'ക്യാപ്റ്റൻ' സിനിമയുടെ സ്ക്രിപ്റ്റ് അസോസിയേറ്റ് എം. കുഞ്ഞാപ്പ എന്നിവരെ ആദരിച്ചു. പി.പി. സിദ്ദീഖ് സ്വാഗതവും ജമാൽ ഫൈറൂസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: നൗഷാദ് പൂന്തോട്ടം (പ്രസി.), എൻ.കെ. ബഷീർ (വൈസ് പ്രസി.), പി. മുബാറക് (സെക്ര.), ഒ.പി. ജസീം (ജോ. സെക്ര.), കെ. മുഹമ്മദ് ശെരീഫ് (ട്രഷറർ). എക്സി. അംഗങ്ങൾ: എം.സി. മുജീബ്, വി.പി.എ. സിദ്ദീഖ്, കെ.പി. സൈദ്, എ.ടി. സീനത്ത്, യു. സലീം. കേന്ദ്രകമ്മിറ്റി അംഗങ്ങൾ: എം. ജമാൽ ഫൈറൂസ്, ഒ.കെ. മുഅല്ലിഫുൽ ഹഖ്, കെ. സജീവ്, പി.പി. സിദ്ദീഖ്, ടി.കെ. അബ്ദുൽ ലത്തീഫ്.
Show Full Article
TAGS:LOCAL NEWS 
Next Story