Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൾസ്​ പോളിയോ...

പൾസ്​ പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

text_fields
bookmark_border
പാലക്കാട്: അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം തിങ്കളാഴ്ച നടക്കും. ജില്ലയിലാകെ 2.29 ലക്ഷം കുട്ടികൾക്കാണ് പോളിയോ നൽകാൻ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി 2293 പോളിയോ ബൂത്തുകൾ സജ്ജമാക്കി. അംഗൻവാടികൾ, സ്കൂളുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ ബൂത്തുകൾ പ്രവർത്തിക്കും. ഓരോ ബൂത്തിലും പരിശീലനം ലഭിച്ച രണ്ട് വളൻറിയർമാരുണ്ടാകും. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും പോളിയോ നൽകാനുള്ള സൗകര്യമൊരുക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് പോളിയോ നൽകാനായി സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കുകൾ പ്രവർത്തിക്കും. മാർച്ച് 12, 13 തീയതികളിൽ ആരോഗ്യ വകുപ്പ് വളൻറിയർ ഗൃഹസന്ദർശനം നടത്തി കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കും. തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്കും ഈ ദിവസങ്ങളിൽ മരുന്ന് നൽകും. ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ എട്ടിന് ജില്ല ആശുപത്രിയോട് ചേർന്നുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story