Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൽ.ഡി.എഫ് ഭരണത്തിൽ...

എൽ.ഡി.എഫ് ഭരണത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തകർച്ചയിൽ ^ചെന്നിത്തല

text_fields
bookmark_border
എൽ.ഡി.എഫ് ഭരണത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തകർച്ചയിൽ -ചെന്നിത്തല മലപ്പുറം: എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൻ തകർച്ചയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്കൽ ഗവ. മെംബേഴ്സ് കോൺഗ്രസ് ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ജനപ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തുകൾക്ക് അനുവദിച്ച തുക പോലും സർക്കാർ തിരിച്ചെടുത്തത് ആദ്യ സംഭവമാണ്. ലൈഫ് പദ്ധതിയിൽ പട്ടികജാതി-വർഗക്കാർക്ക് രണ്ട് വർഷമായി ഒറ്റ വീട് പോലും നൽകിയിട്ടില്ല. കുടുംബശ്രീകൾക്ക് ഇഷ്ടപ്പെട്ടവർക്കാണ് വീട് നൽകുന്നതെന്നും യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിലാണ് സെക്രട്ടറിമാരെ നിയമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് എ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, പി.ടി. അജയ്മോഹൻ, കെ.പി. അബ്ദുൽ മജീദ്, വി.എ. കരീം, ഇ. മുഹമ്മദ്കുഞ്ഞി, വി. സുധാകരൻ, ഫാത്തിമ റോഷ്ന, പത്മിനി ഗോപിനാഥ്, സി.കെ. ജയദേവൻ, എം.കെ. മുഹ്സിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story