Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ള സമരം: നാല്...

കുടിവെള്ള സമരം: നാല് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

text_fields
bookmark_border
കൊല്ലങ്കോട്: മീങ്കര ഡാമിലേക്ക് കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് നാല് പഞ്ചായത്തുകളിൽ തിങ്കളാഴ്ച ഹർത്താൽ നടത്തുമെന്ന് മീങ്കര-ചുള്ളിയാർ ജലസംരക്ഷണ സമിതി അറിയിച്ചു. വടവന്നൂർ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പറമ്പിക്കുളം വെള്ളത്തി​െൻറ ഒരു പങ്ക് ചുള്ളിയാർ ഡാമിലേക്ക് തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് മുതലമടയിലെ കാമ്പ്രത്ത്ചള്ളയിൽ രണ്ടുദിവസമായി നടത്തുന്ന സമരം തുടരുകയാണ്. കോൺഗ്രസ്, ബി.ജെ.പി, ബി.ഡി.ജെ.എസ്, എസ്.ഡി.പി.ഐ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ഹൽത്താൻ ദിനത്തിൽ ഏഴ് സമരപ്രവർത്തകർ നിരാഹാരമിരിക്കും. ആർ. അരവിന്ദാക്ഷൻ, എ.എൻ. അനുരാഗ്, സജേഷ് ചന്ദ്രൻ, പി. സതീഷ്, എ.സി. ശെൽവൻ, എസ്. അമാനുല്ല, കെ.സി. ബാലകൃഷ്ണൻ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. സമരത്തി​െൻറ രണ്ടാംദിനം വീട്ടമ്മമാർ കാലിക്കുടങ്ങളുമായി സമരപന്തലിലെത്തി. മീങ്കര ഡാമിൽനിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്ന് സമരക്കാർ പറഞ്ഞു. മീങ്കര ഡാമിൽ മൂലത്തറ ജലം എത്തിയില്ലെങ്കിൽ മുതലമട പഞ്ചായത്തിലെ വനിത കൂട്ടായ്മകളെ ഉൾപ്പെടുത്തി സമരം ശക്തമാക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. രണ്ടാം ദിനം സമ്മിശ്ര കൃഷിക്കുള്ള ദേശീയ കർഷക അവാർഡ് നേടിയ ടി. സഹദേവൻ സമരം ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണ സമിതി ചെയർമാൻ എ.എൻ. അനുരാഗ് അധ്യക്ഷത വഹിച്ചു. എ.സി. ശെൽവൻ, എം. സുരേന്ദ്രൻ, എം. രവി, ആർ. അരവിന്ദാക്ഷൻ, സി. പ്രഭാകരൻ, ഷംസുദ്ദീൻ, സി.കെ. പഴണിമല, അമാനുല്ല, കെ.സി. ബാലകൃഷ്ണൻ, രാജൻ ഓന്നുർപള്ളം, സജേഷ് ചന്ദ്രൻ, വി. വിജയരാഘവൻ, ഓമനക്കുട്ടൻ, ഡോ. വി. സനൽകുമാർ എന്നിവർ സംസാരിച്ചു. പാലക്കാട് ഇൻഡോർ സ്റ്റേഡിയം നിർമാണം ഉടൻ പൂർത്തിയാക്കും -മന്ത്രി വടക്കഞ്ചേരി: പാലക്കാട് ഇൻഡോർ സ്റ്റേഡിയം നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. കണ്ണമ്പ്ര പഞ്ചായത്ത് ഗ്രൗണ്ടിൽ നിർമിക്കുന്ന കായിക സമുച്ചയത്തി​െൻറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കായികമേഖലയിൽ 1000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. 256 കോടി രൂപ ചെലവിൽ പഞ്ചായത്തുകൾതോറും മൈതാനങ്ങൾ നിർമിക്കും. 14 ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് ജോലിസംവരണം ഉറപ്പുവരുത്തും. കായികമേഖലയിൽ ചില വ്യക്തികളുടെ ഇടപെടൽ മൂലം താരങ്ങൾക്ക് വളർന്നുവരാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിലെ വ്യവസായ വികസനത്തിന് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ. ബിജു എം.പി മുഖ്യാതിഥിയായി. സി.കെ. ചാമുണ്ണി, ഡി. റെജിമോൻ, ടി.എൻ. കണ്ടമുത്തൻ, മീനാകുമാരി, സഞ്ജയൻ കുമാർ, കെ. സുലോചന, എ. വനജകുമാരി, എം. ചെന്താമരാക്ഷൻ, ജോഷി ഗംഗാധരൻ, സ്വാമിനാഥൻ, എം.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story