Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവികസന സെമിനാര്‍...

വികസന സെമിനാര്‍ ബഹിഷ്‌കരണം രാ​ഷ്​ട്രീയ പ്രേരിതം

text_fields
bookmark_border
കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതി രൂപവൽകരണത്തി​െൻറ ഭാഗമായി നടന്ന വികസന സെമിനാര്‍ യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചത് രാഷ്ട്രീയ പ്രേരിതമായാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷം ബ്ലോക്കിലെ 14 ഡിവിഷനുകളിലും രാഷ്ട്രീയ വിവേചനം കാണിക്കാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന എം.പി, എം.എല്‍.എ എന്നിവരുടെ പദ്ധതികള്‍ക്ക് ഒരു വിധ കാലതാമസവും വിവേചനവും ഭരണസമിതി വരുത്തിയിട്ടില്ല. എം.എല്‍.എയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നില്ലെന്നാണ് ഒരു പരാതി. എ.കെ.ജിയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ ഉണ്ടായ പ്രതിഷേധത്തിൻറെ ഭാഗമാണ് എം.എല്‍.എയെ ബഹിഷ്‌കരിക്കാന്‍ കാരണം. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയെടുത്ത തീരുമാനത്തി​െൻറ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് പരിപാടികളില്‍ എം.എല്‍.എയെ ക്ഷണിക്കാത്തത്. എന്നാല്‍ ഇതിനെതിരെ ഒരു പ്രതിഷേധവും ഇതിന് മുമ്പ് ഉന്നയിക്കുകയുണ്ടായിട്ടില്ല. ന്യൂസിയം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയില്‍ വിറളി പൂണ്ടാണ് ഇപ്പോള്‍ ഒരു മുന്നറിയിപ്പും കൂടാതെ വികസന സെമിനാര്‍ ബഹിഷ്‌കരിച്ചത്. ഇത് ജനപ്രതിനിധികള്‍ എന്ന നിലയില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡൻറിനെ കൂടാതെ വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ്, പഞ്ചായത്ത് പ്രസിഡൻറുമാരായ എ. കൃഷ്ണകുമാര്‍, ടി.എ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ജനാർദനന്‍, എം.വി. ബിന്ദു, ധന്യ സുരേന്ദ്രന്‍, കെ. മനോഹരന്‍, ടി.കെ. സുനിത, സി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. ചിത്രം ( ഡയറ്റ് ) ആനക്കര സ്വാമിനാഥ വിദ്യാലയ ഡയറ്റ് ലാബ് സ്‌കൂളിലെ വാര്‍ഷിക കലാപരിപാടികള്‍ പ്രമുഖ കഥകളി നടന്‍ പീശിപ്പളളി രാജീവ് ഉദ്ഘാടനം ചെയ്യുന്നു വാര്‍ഷികം ആനക്കര : സ്വാമിനാഥ വിദ്യാലയ ഡയറ്റ് ലാബ് സ്‌കൂളിലെ വാര്‍ഷികം പഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വത്സല വിശ്വനാഥ് അധ്യക്ഷത വഹിച്ചു. കലാപരിപാടികള്‍ പ്രമുഖ കഥകളി നടന്‍ പീശിപ്പളളി രാജീവ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പൽ എം. സേതുമാധവന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രചനകള്‍ അടങ്ങിയ പൂമൊട്ട് പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാമദാസ്, ഡയറ്റ് ലക്ച്ചറര്‍ ഡോ. രാമചന്ദ്രന്‍, ബി.ആര്‍.സി ട്രെയ്‌നര്‍ പി. രാധാകൃഷ്ണന്‍, എം.ടി.എ പ്രസിഡൻറ് രേഖ, സ്‌കൂള്‍ ലീഡര്‍ സിദ്ധാര്‍ഥ്, പ്രധാനാധ്യാപിക ഇന്‍ ചാര്‍ജ് മണികണ്ഠന്‍, താജീഷ് ചേക്കോട് എന്നിവര്‍ സംസാരിച്ചു. വിദ്യഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ദിവ്യ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story