Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂൾ വാർഷികം

സ്‌കൂൾ വാർഷികം

text_fields
bookmark_border
തച്ചനാട്ടുകര: വിശക്കുന്നവനെ അടിച്ചുകൊല്ലുന്ന മാനസികാവസ്ഥയിലേക്ക് സമൂഹമനഃസാക്ഷി മാറുമ്പോൾ മൂല്യബോധമുള്ള തലമുറയെ വളർത്താൻ വിദ്യാലയങ്ങൾക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും സ്‌കൂളിലെ പൂർവ വിദ്യാർഥിയുമായ സ്മിജിത്കുമാർ അഭിപ്രായപ്പെട്ടു. പാറമ്മൽ ലെഗസി സ്‌കൂൾ 88ാം വാർഷിക പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിരമിക്കുന്ന അധ്യാപിക പി. കോമളവല്ലിക്കുള്ള യാത്രയയപ്പും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷാജഹാൻ നാട്ടുകൽ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖമറുലൈല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. സൈദലവി, എൻ. രാമകൃഷ്ണൻ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൻ എം.കെ. ലീല, പ്രധാനാധ്യാപകൻ സി.എം. ബാലചന്ദ്രൻ, ഡയറ്റ് െലക്ചറർ ഡോ. ടി.എസ്. രാമചന്ദ്രൻ, പ്രഫ. എം. മുഹമ്മദലി, കെ.ടി. മുഹമ്മദ്‌ ഷരീഫ്, കെ. ബിന്ദു, എം. സൈദലവി, ആയിഷ സിദ്റ, ബഷീർ പിലാത്തറക്കൽ, പ്രദീപ്, കുഞ്ഞലവി ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story