Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാദ്യവിരുന്നി​െൻറ...

വാദ്യവിരുന്നി​െൻറ നിറസമൃദ്ധിയിൽ അയ്യപ്പന്‍കാവ് എട്ടാംവിളക്ക് ആഘോഷം

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: അയ്യപ്പന്‍കാവ് എട്ടാംവിളക്ക് ഉത്സവം ഭക്തിസാന്ദ്രമായി. രാവിലെ ശീവേലി, പഞ്ചാരിമേളം എന്നിവയോടെയാണ് തുടക്കം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും സംഘത്തി​െൻറയും നേതൃത്വത്തിലാണ് പഞ്ചാരിമേളം അരങ്ങേറിയത്. പനമണ്ണ മനോഹരനും സംഘവും കുറുംകുഴലിൽ നാദവിസ്മയം സൃഷ്ടിച്ചു. ചെർപ്പുളശ്ശേരി ശേഖരൻ ഭഗവതി തിടമ്പേറ്റി. ചെര്‍പ്പുളശ്ശേരി ശിവ​െൻറ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറി. പുലാപറ്റ ബാലകൃഷ്ണൻ, കോട്ടക്കൽ രവി, രാമൻകുട്ടി, സദനം ഭരതരാജൻ, ചെർപ്പുളശ്ശേരി ഹരിഹരൻ തുടങ്ങിയ കലാകാരന്മാർ അണിനിരന്നു. ചോറ്റാനിക്കര വിജയൻ മാരാർ, കുട്ടനെല്ലൂർ രാജൻ മാരാർ, കോങ്ങാട് മധു, പല്ലാവൂർ രാഘവ പിഷാരടി തുടങ്ങിയവർ സൃഷ്ടിച്ച വാദ്യസാഗരം നിറഞ്ഞ പുരുഷാരം ആവോളം ആസ്വദിച്ചു. രാത്രി ചെറുതാഴം ചന്ദ്രൻ സദനം വാസുദേവൻ, സദനം രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി. ശ്രീധർമശാസ്ത പുരസ്കാരം ഇടയ്ക്ക വിദ്വാൻ തിച്ചൂർ മോഹനന് തന്ത്രി അഴകത്ത് ശാസ്തൃ ശർമൻ നമ്പൂതിരിപ്പാട് സമർപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story