Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.ടി. മുഹമ്മദ്കുട്ടി...

പി.ടി. മുഹമ്മദ്കുട്ടി ഹാജിക്ക് ആദരം

text_fields
bookmark_border
തിരുവേഗപ്പുറ: മുസ്‌ലിംലീഗ് സ്ഥാപകദിനത്തില്‍ പഴയ തലമുറയിലെ പ്രമുഖരെ യൂത്ത്‌ലീഗ് ജില്ല കമ്മിറ്റി ആദരിച്ചു. 'ഇന്ത്യ എേൻറതുമാണ്' പ്രമേയവുമായി യൂത്ത്‌ലീഗ് ജില്ല കമ്മിറ്റി കൂറ്റനാട്ട് നടത്തുന്ന ജില്ല സമ്മേളനത്തി​െൻറ ഭാഗമായാണ് ലീഗ് പിറന്നാള്‍ ദിനത്തില്‍ 'സ്‌നേഹാദരം -2018' എന്ന പേരില്‍ പരിപാടി നടത്തിയത്. ട്രഷറര്‍ എം.എ. സമദ് ഉപഹാരം കൈമാറി. തുടര്‍ച്ചയായി 17 വര്‍ഷം തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു മുഹമ്മദ് കുട്ടി ഹാജി. യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി അംഗം അഡ്വ. കെ.സി. സല്‍മാൻ, ജില്ലകമ്മിറ്റി അംഗങ്ങളായ ഡോ. സൈനുല്‍ ആബിദ്, പി.ടി. ഹംസ, മണ്ഡലം പ്രസിഡൻറ് സി.എ. റാസി, ജനറല്‍ െസക്രട്ടറി കെ.എ. റഷീദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.കെ.എ. അസീസ്, പി.ടി. ബാവനു ഹാജി, അലി കുന്നുമ്മൽ, മുജീബ് കൊഴിക്കോട്ടിരി, വി.കെ. സൈനുദ്ദീൻ, യു.കെ. ഷറഫുദ്ദീന്‍, പി.കെ.എം. ഷഫീഖ്, കെ.എം. ഷരീഫ്, വി.പി. നിസാർ, അലി മുരിയന്‍കോട്ടില്‍, എം.കെ. മുത്തു, പി.ടി. സൈതാലിക്കുട്ടി, പി.ടി. അവറാന്‍കുട്ടി, കുഞ്ഞിപ്പ പാറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story