Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യ പ്രശ്നത്തിന്...

മാലിന്യ പ്രശ്നത്തിന് പരിഹാരം; താലൂക്ക് ആശുപത്രിയിലെ സംസ്കരണ പ്ലാൻറ് ഈ മാസം തുറക്കും

text_fields
bookmark_border
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിക്ക് സ്ഥിരം തലവേദനയായ മാലിന്യപ്രശ്നത്തിന് പരിഹാരമായി. സീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറ് നിർമാണം പൂർത്തിയായി. ആരോഗ്യ വകുപ്പിൽനിന്ന് അനുവദിച്ച അരക്കോടി രൂപ ചെലവിട്ട് പണികഴിപ്പിച്ച സംസ്കരണ പ്ലാൻറ് ആശുപത്രിവളപ്പിലെ മോർച്ചറിക്ക് സമീപമാണ് സ്ഥാപിച്ചത്. ഇക്കോ കൊയാഗുലേഷൻ കെമിക്കൽ സംവിധാനം അടിസ്ഥാനമാക്കി പ്രവർത്തിപ്പിക്കുന്ന പ്ലാൻറ് നിർമാണം പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗത്തി​െൻറ നേരിട്ടുള്ള ചുമതലയിലാണ് പൂർത്തിയാക്കിയത്. സംസ്ഥാനത്തെ 80 താലൂക്ക് ആശുപത്രികളെയാണ് പദ്ധതി നടപ്പാക്കാൻ തെരഞ്ഞെടുത്തത്. ജില്ലയിലെ ഏക ആശുപത്രി ഒറ്റപ്പാലത്തെതാണ്. പ്ലാൻറിലെത്തുന്ന മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാൻ ഈ നൂതന സംവിധാനത്തിലൂടെ കഴിയും. മഴക്കാലത്ത് മാതൃ-ശിശു കേന്ദ്രം കെട്ടിടത്തിന് സമീപത്തുള്ള സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകി മാലിന്യങ്ങൾ പുറത്തേക്കൊഴുകുന്നത് കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് അഞ്ചുതവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിട്ടും മാലിന്യപ്രശ്നം പരിഹരിക്കാനാകാതെ നഗരസഭയും ആശുപത്രി അധികൃതരും പ്രതിക്കൂട്ടിലായിരുന്നു. ആശുപത്രിവളപ്പിലെ വിവിധ കെട്ടിടങ്ങളിലെ 50ഓളം ബാത്ത്റൂമുകളിലെ മലിനജലം ഒഴുക്കിവിടുന്നത് ഈ ടാങ്കിലേക്കാണ്. ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് ഓരോ തവണയും ടാങ്ക് വൃത്തിയാക്കിയത്. പദ്ധതിക്ക് അനുവദിച്ച ഫണ്ടും കരാറുകാരൻ നിർദേശിച്ച തുകയും തമ്മിലെ അന്തരം പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ കാലതാമസമുണ്ടാക്കിയിരുന്നു. ശുദ്ധീകരണം പൂർത്തിയാക്കി ലഭിക്കുന്ന ജലം തുണി അലക്കുന്നതിനും കാർഷികാവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ച് അവസാനത്തോടെ ഉദ്‌ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് ബന്ധപ്പെട്ടവർ.
Show Full Article
TAGS:LOCAL NEWS 
Next Story