Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവ് കടത്ത്:...

കഞ്ചാവ് കടത്ത്: വിദ്യാർഥികളുൾപ്പെടെ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ചിറ്റൂർ: തമിഴ്നാട്ടിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. ഒന്നരക്കിലോ കഞ്ചാവുമായി മണ്ണാർക്കാട് വലിയപറമ്പിൽ സ്വദേശി മുസ്തഫയാണ് (20) പിടിയിലായത്. ചിറ്റൂർ എക്സൈസ് ഇൻസ്പെക്ടറും സംഘവും വണ്ണാമട ഭാഗത്ത് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പഴനിയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് ബസ് ശനിയാഴ്ച രാവിലെ 11.30ഓടെ വണ്ണാമട ഭാഗത്ത് തടഞ്ഞ് പരിശോധിക്കുന്നതിനിടെ പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്ന ഷോൾഡർ ബാഗുമായി ഇറങ്ങിയോടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് ഇയാളെ പിടികൂടുകയുമായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എസ്. സജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രേമരാജ്, പ്രിവൻറിവ് ഓഫിസർമാരായ സാജു, രവികുമാർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. മണ്ണാർക്കാട്ടിലെ വിവിധ സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്താനാണ് കഞ്ചാവ് കടത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെന്മാറ: ബസിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ. നെന്മാറ ഫോറസ്റ്റ് ഓഫിസ് ജങ്ഷന് സമീപം തൃശൂരിലേക്ക് പോയ സ്വകാര്യബസിൽനിന്നും 700 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ നെന്മാറ എക്സൈസ് റേഞ്ച് ഓഫിസറും സംഘവും പിടികൂടി. ശനിയാഴ്ച വൈകീട്ട് ആറോടെ തൃശൂർ സ്വദേശികളായ അബ്ദുല്ല (20), ജിബിൻ ബാബു (20) എന്നിവരെയാണ് പിടിച്ചത്. ഇവർ സേലത്തെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story