Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാരമ്പര്യ...

പാരമ്പര്യ ജലസ്രോതസ്സുകൾ കണ്ടെത്താൻ നീർത്തട യാത്ര നാളെ

text_fields
bookmark_border
വേങ്ങര: വരൾച്ചയെ നേരിടലും കൃഷി പരിപോഷണവും ലക്ഷ്യമാക്കി പരമ്പരാഗത ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാനും പുതിയവ കണ്ടെത്താനുമായി വേങ്ങര ഗ്രാമ പഞ്ചായത്തിൽ നീർത്തട യാത്ര നടത്തുന്നു. കൃഷി ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. അസീസ് അധ്യക്ഷനും പരപ്പനങ്ങാടി ഇറിഗേഷൻ എ.ഇ, വേങ്ങര കൃഷി ഓഫിസർ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി, അസി. എൻജിനീയർ എൽ.എസ്.ഇ.ഡി, എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര. തിങ്കളാഴ്ച രാവിലെ ഏഴിന് വെട്ടുതോട് പരിസരത്തുനിന്ന് ആരംഭിക്കുന്ന യാത്ര കൂരിയാട് സമാപിക്കും. ഗൂഗ്ൾ മാപ് ഉപയോഗിച്ച് തണ്ണീർത്തടങ്ങൾ കണ്ടെത്തി കലക്ടിവ് ഡാറ്റ ശേഖരിച്ച് സാധ്യമായവ മഴക്കാലത്തിന് മുമ്പ് പൂർത്തീകരിക്കുന്നതോടൊപ്പം നിലവിലെ നീർച്ചാലുകൾ കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കാനും രാമച്ചം പോലുള്ള സസ്യങ്ങൾ സംരക്ഷിക്കാനും പഞ്ചായത്ത് കർമപദ്ധതികൾ തയാറാക്കിയതായി ഹരിതകേരള മിഷൻ പഞ്ചായത്ത് കോഒാഡിനേറ്റർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story