Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും യാത്രയയപ്പും

text_fields
bookmark_border
തലക്കടത്തൂർ: അരീക്കാട് എ.എം.യു.പി സ്കൂൾ 74ാം വാർഷികാഘോഷവും 32 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ എം.പി. ദിനേശൻ മാസ്റ്റർക്ക് യാത്രയയപ്പും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എം. ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. മുജീബ് ഹാജി അധ്യക്ഷത വഹിച്ചു. താനാളൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അബ്ദുറസാഖ് ഉപഹാരം നൽകി. സ്കൂൾ വാർഷികപ്പതിപ്പ് ജില്ല പഞ്ചായത്തംഗം വി.പി. സുലൈഖ പ്രകാശനം ചെയ്തു. ഗായകൻ ഫിറോസ് ബാബു മുഖ്യാതിഥിയായി. ടാലൻറ് പരിക്ഷയിൽ വിജയം നേടിയവർക്ക് ചെറിയമുണ്ടം പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം.എ. റഫീഖ് മാസ്റ്റർ, ബ്ലോക്ക് മെംബർ പി.ടി. നാസർ എന്നിവർ സമ്മാനം നൽകി. പഞ്ചായത്ത് അംഗങ്ങളായ ഒ. ആയിശുമ്മു, പി.ടി. ഷാജി, ടി. റഷിബ റഹീം, സി. സാജിത, മാനേജർ എം. മൊയ്തുട്ടി, വി. കുഞ്ഞിതു, തെയ്യമ്പാടി ബാവഹാജി, സി. വേലായുധൻ, ബെന്നി ജോസഫ്, കെ.കെ. മോഹനൻ, കെ.വി. നിസാർ, ടി.കെ. രതീഷൻ, ടി.എ. റഹീം, പി.വി. സലാം, ദിനേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളും മാനേജ്മ​െൻറും സംഗീതവിരുന്നും ഒരുക്കി. വൈദ്യുതി മുടങ്ങും ആലത്തിയൂർ: വൈദ്യുതി സെക്ഷൻ പരിധിയിലെ ബി.പി അങ്ങാടി, ഡയറ്റ്, ദുർഗ നഗർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും. വട്ടപ്പാറ: ജനകീയ കൂട്ടായ്മ രൂപപ്പെടണം വളാഞ്ചേരി: വട്ടപ്പാറയിലെ പ്രശ്നങ്ങളിലേക്ക് അധികൃതശ്രദ്ധയുണ്ടാകാൻ ജനകീയ കൂട്ടായ്മകൾ രൂപപ്പെടണമെന്ന് വളാഞ്ചേരി നന്മ സമിതി. അപകടങ്ങൾ നടക്കുമ്പോൾ മാത്രം ചർച്ച ചെയ്യുകയും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുന്നതും അവസാനിപ്പിക്കണം. കാലങ്ങളായി അപകടപരമ്പരകളിലൂടെ കുപ്രസിദ്ധി നേടിയ ഒരു പ്രദേശം ഇനിയും അധികാരികളാൽ അവഗണിക്കപ്പെടാതിരിക്കാൻ കൂട്ടായ്മ ആവശ്യമാണ്. കഞ്ഞിപ്പുര-മൂടാൽ ബൈപാസിന് സ്ഥലം വിട്ടുനൽകാത്ത ചില വ്യക്തികളാണ് റോഡുപണി സ്തംഭിക്കാൻ കാരണം എന്ന അധികാരികളുടെ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ അക്കാര്യത്തിലും ജനകീയ ഇടപെടൽ ആവശ്യമാണ്. നാട്ടുകാരുടെ ന്യായമായ ആവശ്യത്തിന് ഉടനടി പരാഹാരം കാണാൻ ജനപ്രതിനിധികൾ മുന്നോട്ടുവരണം. അധികൃതരുടെ കണ്ണുതുറപ്പിക്കാൻ നിയമാനുസൃതമായി നാട്ടുകാർ നടത്തുന്ന ഏതുതരം പ്രവർത്തനങ്ങളിലും നന്മ വളാഞ്ചേരിയുടെ പിന്തുണ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ ഡോ. എൻ.എം. മുജീബ് റഹ്മാ​െൻറ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ ഇഖ്ബാൽ മാസ്റ്റർ, റബിയ മുഹമ്മദ്ക്കുട്ടി, പി. സെയ്താലിക്കുട്ടി ഹാജി, പൈങ്കൽ ഹംസ, തയ്യിൽ മുഹമ്മദ്, ഹംസ കടലായി, അലി നമ്പ്രത്ത്, പി.പി. ബാവ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story