Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതീകുണ്ഠത്തിൽ നിന്ന്...

തീകുണ്ഠത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് മാന്ത്രികൻ; ഹരം പകർന്ന്​ ഫയര്‍ എസ്‌കേപ്പ്

text_fields
bookmark_border
തിരൂര്‍: ചങ്ങലയില്‍ വരിഞ്ഞ് പൂട്ടി ക്രെയിനുപയോഗിച്ച് വൈക്കോൽ കൂനയിൽ താഴ്ത്തിയ മാന്ത്രികൻ തീ ആളിപ്പടരുന്നതിനിടെ മോചിതനായി പുറത്തെത്തിയപ്പോൾ കാണികളിൽ ആശ്ചര്യം. പറവണ്ണ സ്വദേശി മജീഷ്യന്‍ കെ.പി.ആര്‍. ആണ് വിസ്മയ പ്രകടനം ഒരുക്കിയത്. പൂക്കിപറമ്പ് ബസ് ദുരന്തത്തി‍​െൻറ 17ാം വാര്‍ഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് മോട്ടോര്‍ ആക്‌സിഡൻറ് പ്രിവന്‍ഷന്‍ സൊസൈറ്റി (മാപ്‌സ്) ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെ ടൗൺഹാൾ പരിസരത്തായിരുന്നു പ്രകടനം. തിരൂരിലെ പൗരപ്രമുഖരാണ് മാന്ത്രികനെ വരിഞ്ഞ ചങ്ങലകൾക്ക് പൂട്ടിട്ടത്. തുടർന്ന് ക്രെയിനി‍​െൻറ സഹായത്തോടെ വൈക്കോൽ കൂനയിലേക്ക് ഇറക്കി. ചുറ്റും മണ്ണെണ്ണ തളിച്ച് കൂനക്ക് തീ കൊടുത്ത് നിമിഷങ്ങൾക്കകം മാന്ത്രികൻ ആൾക്കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ടു. മാപ്‌സ് ജില്ല പ്രസിഡൻറ് കവറൊടി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് താനാളൂർ, ഡോ. ജാവേദ് അനീഷ്, പി.പി. അബ്ദുറഹിമാന്‍, എം.എം. കബീർ, സാഗര്‍ അബ്ദുല്ല, ഹമീദ് കൈനിക്കര, രമ ശശിധരൻ, റുബീന വള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story