Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരില്‍...

കരിപ്പൂരില്‍ നാലുപേരില്‍നിന്ന് 30.29 ലക്ഷത്തി​െൻറ സ്വര്‍ണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യുവതിയടക്കം നാലുപേരിൽനിന്ന് എയർ കസ്റ്റംസ് ഇൻറലിജൻസ് 30.29 ലക്ഷത്തി​െൻറ സ്വർണം പിടികൂടി. 1005 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. മസ്കത്തിൽനിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം പൊന്നാനി തെക്കുംപുറം അക്ബര്‍ അലി (29), എയർഇന്ത്യ എക്സ്പ്രസി​െൻറ ദുബൈ വിമാനത്തിലെത്തിയ കാസർകോട് പെരുമ്പള കെളിയടുക്ക പ്രഭാകരന്‍ എന്നിവര്‍ സ്വര്‍ണം ശരീരത്തില്‍ കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. പ്രഭാകര​െൻറ ശരീരത്തിൽനിന്ന് ലഭിച്ച 426 ഗ്രാം മിശ്രിതത്തിൽനിന്ന് 254.77 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇതിന് 7,68,132 രൂപ വിലവരും. അക്ബറലിയിൽനിന്ന് ലഭിച്ച 761 ഗ്രാം മിശ്രിതത്തിൽ 298.3 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഇതിന് 8,99,525 രൂപ വിലവരും. അബൂദബിയില്‍നിന്നെത്തിയ കോഴിക്കോട് താമരശ്ശേരി വെളിമണ്ണ സ്വദേശി ജാബിര്‍ അലി (25), മലപ്പുറം പറമ്പില്‍പീടിക സ്വദേശിനി മുര്‍ഷിദ (24) എന്നിവരില്‍നിന്ന് സ്വർണാഭരണമാണ് കണ്ടെടുത്തത്. ജാബിര്‍ അലി ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 100 ഗ്രാം സ്വര്‍ണമാലക്ക് വിപണിയില്‍ 3,01,500 രൂപയും മുര്‍ഷിദ ശരീരത്തിലണിഞ്ഞ് കടത്താന്‍ ശ്രമിച്ച 325 ഗ്രാം തൂക്കം വരുന്ന വളകള്‍ക്കും മാലകള്‍ക്കും കൂടി 10,61,280 രൂപയും വിലമതിക്കും. അസി. കമീഷണർ നിഥിന്‍ലാല്‍, സൂപ്രണ്ടുമാരായ രാജേന്ദ്രബാബു, വി. മുരളീധരൻ, ഇൻസ്പെക്ടർമാരായ ബി.പി. ദാസ് മല്ലിക്ക്, എം. മനോജ്, ശ്യാംകുമാര്‍ ശര്‍മ, രവീന്ദര്‍ സിങ് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story