Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ‍്യാർഥി സൗഹൃദ...

വിദ‍്യാർഥി സൗഹൃദ ഹോസ്​റ്റലിൽ എം.എൽ.എ സന്ദർശനം നടത്തി

text_fields
bookmark_border
നിലമ്പൂർ: എസ്.എസ്.എ നടപ്പാക്കിയ വിദ‍്യാർഥി സൗഹൃദ ഹോസ്റ്റലിൽ പി.വി. അൻവർ എം.എൽ.എ മിന്നൽ സന്ദർശനം നടത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ചന്തക്കുന്നിലെ ഹോസ്റ്റലിൽ എം.എൽ.എയെത്തിയത്. പല കാരണങ്ങളാൽ പഠനരംഗത്തുനിന്നും കൊഴിഞ്ഞുപോവുന്ന ഗോത്രവർഗ കുട്ടികളെ വീണ്ടും അറിവി‍​െൻറ പാതയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ‍്യത്തോടെയാണ് വിദ‍്യാർഥി സൗഹൃദ ഹോസ്റ്റൽ നടപ്പാക്കിയത്. 20 ആദിവാസി ആൺകുട്ടികളാണ് ഇവിടെയുള്ളത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ഈ കേന്ദ്രത്തിൽ തന്നെയാണ് വിദ‍്യാഭ‍്യാസം നൽകുന്നത്. കുട്ടികളുടെ സൗകര‍്യങ്ങളും മറ്റും എം.എൽ.എ ചോദിച്ചറിഞ്ഞു. കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനും ബിരുദധാരിയുമായ എടക്കര ഉണ്ണിച്ചന്തം അറനാടൻ കോളനിയിലെ സുരേഷ്ബാബുവി‍ന് എം.എൽ.എയുടെ സന്ദർശനം ഏറെ ആശ്വാസകരമായി. കഴിഞ്ഞവർഷം നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസ് പി.എസ്.സി പരീക്ഷയിൽ സുരേഷ് ബാബു വിജയിച്ചിരുന്നു. എന്നാൽ, കാഴ്ച കുറവുമൂലം ഇൻറർവ‍്യൂവിൽ നിന്നും പുറംതള്ളപ്പെടുകയായിരുന്നു. സുരേഷ് ബാബുവി‍​െൻറ കാഴ്ച ചികിത്സയിൽ ഭേദപ്പെടുത്താൻ കഴിയുമെങ്കിൽ ഇതിനുള്ള സഹായം സർക്കാരിൽനന്ന് ലഭ‍്യമാക്കും. അനുയോജ‍്യമായ സർക്കാർ ജോലി ലഭിക്കുന്നതിന് വകുപ്പുമന്ത്രി, മുഖ‍്യമന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു. പടം:1- പി.വി. അൻവർ എം.എൽ.എ ചന്തക്കുന്ന് വിദ്യാർഥി സൗഹൃദ ഹോസ്റ്റലിൽ ആദിവാസി കുട്ടികളുടെ ക്ഷേമകാര‍്യം അന്വേഷിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story