Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒാടുന്ന ബസിൽ ഡ്രൈവറുടെ ...

ഒാടുന്ന ബസിൽ ഡ്രൈവറുടെ ഫോൺ വിളി; തെറിച്ചുവീണ്​ യാത്രക്കാരിക്ക്​ പരിക്ക്​

text_fields
bookmark_border
ഒാടുന്ന ബസിൽ ഡ്രൈവറുടെ ഫോൺ വിളി; തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക് പയ്യോളി: ഒാടുന്ന ബസിൽ ഡ്രൈവറുടെ മൊബൈൽ ഫോൺവിളി. ക്ഷുഭിതരായ നാട്ടുകാരും യാത്രക്കാരും ബസ് തടഞ്ഞിട്ട് പൊലീസിലേൽപിച്ചു. അമിത വേഗത്തിൽ അശ്രദ്ധമായി ഒാടിയ അതേ ബസിൽനിന്ന് വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി എേട്ടാടെ പയ്യോളി ബസ്സ്റ്റാൻഡിലാണ് സംഭവം. ബസ് ബ്രേക്കിട്ടപ്പോൾ യാത്രക്കാരി സീറ്റിൽനിന്ന് ബസിനുള്ളിൽ തെറിച്ചുവീണ് കാലിന് പരിക്കേൽക്കുകയായിരുന്നു. ഡ്രൈവറുടെ നടപടി മറ്റു യാത്രക്കാർ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ സ്റ്റാൻഡിലുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പയ്യോളി എസ്.െഎ എ.കെ. സജീഷി​െൻറ നേതൃത്വത്തിൽ പൊലീസെത്തി ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടുനിന്ന് കാസർകോേട്ടക്ക് സർവിസ് നടത്തുന്ന കെ.എൽ-13 എ.ജി. 6375 നമ്പർ 'ധന്യ' ബസ് ഡ്രൈവർ കണ്ണൂർ മാവില വീട്ടിൽ ലിജുവിനെയാണ് (37) കസ്റ്റഡിയിലെടുത്തത്. ബസ് പയ്യോളിയിലെത്തിയപ്പോൾ സ്റ്റാൻഡിൽ കയറ്റാതെ റോഡരികിൽ നിർത്തി ധിറുതിയിൽ യാത്രക്കാരെ ഇറക്കി പോകാനുള്ള ശ്രമത്തിനിടയിൽ ബ്രേക്കിട്ടപ്പോഴാണ് പ്രായമായ യാത്രക്കാരി തെറിച്ചുവീണ് പരിക്കേറ്റത്.
Show Full Article
TAGS:LOCAL NEWS 
Next Story