Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുദ്ധജല വിതരണ...

ശുദ്ധജല വിതരണ കുഴലുകള്‍ മാറ്റിസ്ഥാപിക്കൽ ചുള്ളിയോട് റോഡ് തകരുന്നതായി ആക്ഷേപം

text_fields
bookmark_border
പൂക്കോട്ടുംപാടം: ജലവിഭവ വകുപ്പി‍​െൻറ കുടിവെള്ള കുഴലുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയിലുള്ള അപാകതകാരണം പൂക്കോട്ടുംപാടം-തേൾപ്പാറ റോഡ് തകരുന്നു. പൂക്കോട്ടുംപാടം മുതൽ കവളമുക്കട്ട വരെയാണ് ഇപ്പോള്‍ ശുദ്ധജല വിതരണ കുഴലുകള്‍ മാറ്റിസ്ഥാപിക്കല്‍ പ്രവൃത്തി നടക്കുന്നത്. എന്നാൽ, പൂക്കോട്ടുംപാടം മുതൽ ചുള്ളിയോട് വരെ രണ്ടര കിലോമീറ്റർ റോഡ് രണ്ടുവർഷം മുമ്പ് നവീകരണം നടത്തി റബറൈസ് നടത്തിയിരുന്നു. ജലവിതരണ കുഴലുകള്‍ സ്ഥാപിക്കുന്നതിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തിക്കിടെ ടാറിങ് അടർന്ന് പോകുന്നതായും യന്ത്രത്തി​െൻറ ഭാഗങ്ങൾ റോഡിൽതട്ടി തകരുന്നുവെന്നുമാണ് പരാതി. ജലവിഭവ വകുപ്പി‍​െൻറ പ്രവൃത്തി നടത്തിപ്പുകാർക്കെതിരെ വിവിധ വകുപ്പുകൾക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് തദ്ദേശവാസികൾ. ഫോട്ടോ ppm 1 ചുള്ളിയോട് റോഡ് ശുദ്ധജല വിതരണ കുഴലുകള്‍ മാറ്റിസ്ഥാപിക്കൽ പ്രവൃത്തി നടക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story