Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅങ്ങാടിപ്പുറത്ത്​...

അങ്ങാടിപ്പുറത്ത്​ സീബ്രാലൈൻ തെളിഞ്ഞു

text_fields
bookmark_border
പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയും പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാനപാതയും ചേരുന്ന അങ്ങാടിപ്പുറത്ത് ഏറെക്കാലത്തെ മുറവിളിക്കുശേഷം റോഡിൽ സീബ്രലൈൻ െതളിഞ്ഞു. തിരക്കുപിടിച്ച ഇരുപാതകളിലെയും നിലക്കാത്ത വാഹന ഒഴുക്ക് മൂലം കാൽനടയാത്രക്കാർ ഏറെ ക്ലേശിച്ചാണ് ഇവിടെ പാതകൾ മുറിച്ച് കടന്നിരുന്നത്. ഗതാഗതക്കുരുക്ക് മൂലം ഏറെനേരം കാത്തിരുന്നാലേ മുറിച്ച് കടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പടം.... pmna mc 4 അങ്ങാടിപ്പുറം ടൗണിെല സീബ്രലൈൻ സാഫല്യം പദ്ധതിയിൽ വയോജനങ്ങൾക്ക് വിനോദയാത്ര പെരിന്തൽമണ്ണ: നഗരസഭയുടെ സാഫല്യം പദ്ധതിയിൽ വയോജനങ്ങൾക്കായി ഏകദിന വിനോദയാത്രയും ആരോഗ്യക്യാമ്പും സംഘടിപ്പിക്കുന്നു. ഒരുവാർഡിൽനിന്ന് 10 പേരെയാണ് തെരഞ്ഞെടുക്കുക. സൂര്യ സീനിയർ സിറ്റിസൺ ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് 17ന് രാവിലെ പാതായിക്കര എ.യു.പി.എസിൽ നേത്രക്യാമ്പും 21ന് കുന്നപ്പള്ളി എ.എം.എൽ.പി.എസിലും 21ന് ചീരട്ടമണ്ണ എ.എൽ.പി.എസിൽ ആരോഗ്യക്ലാസും നടത്തും. ഞായറാഴ്ച ജെ.എൻ റോഡ് ലയൺസ് ഹാളിൽ ആയുർവേദ ആരോഗ്യ ക്ലാസും 14ന് പഞ്ചമ സ്കൂൾ, ക്യാപ്റ്റൻ ലക്ഷ്മി വായനശാല എന്നിവിടങ്ങളിൽ വയോജനങ്ങൾക്കായി ഹോമിയോ ആരോഗ്യ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story