Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയമ വിദ്യാർഥികൾ...

നിയമ വിദ്യാർഥികൾ തെരുവുനാടകം സംഘടിപ്പിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: അലീഗഢ് മുസ്‌ലിം സർവകലാശാല മലപ്പുറം സ​െൻറർ നിയമവകുപ്പ് ലീഗൽ എയ്ഡ് ക്ലിനിക്ക് നേതൃത്വത്തിൽ നിർധനരും നിരാലംബരുമായ ആളുകൾക്ക് നിയമസഹായം നൽകുക, നീതിക്കായുള്ള പോരാട്ടത്തിൽ അവർക്കൊപ്പം പങ്കുചേരുക, പൊതുജനങ്ങൾക്കായി നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യവുമായി പെരിന്തൽമണ്ണയിൽ തെരുവ് നാടകം അവതരിപ്പിച്ചു. ലഹരിക്കെതിരെയും സ്ത്രീകൾക്കെതിരെ വർധിച്ച് വരുന്ന അക്രമങ്ങൾക്ക് എതിരേയുമാണ് നിയമ വിദ്യാർഥികൾ തെരുവു നാടകം സംഘടിപ്പിച്ചത്. അസി. പ്രഫസർമാരായ ആബിദ ബീഗം, നീലം ഫൈസാൻ, ഷാനവാസ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി. പടം...pmna mc 8 അലീഗഢ് മുസ്‌ലിം സർവകലാശാല മലപ്പുറം സ​െൻറർ നിയമവകുപ്പ് ലീഗൽ എയ്ഡ് ക്ലിനിക്ക് നേതൃത്വത്തിൽ അവതരിപ്പിച്ച തെരുവുനാടകം
Show Full Article
TAGS:LOCAL NEWS 
Next Story