Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാക്കിയണിഞ്ഞ് ഉറച്ച...

കാക്കിയണിഞ്ഞ് ഉറച്ച കാൽവെപ്പോടെ ചുവടുവെച്ചു

text_fields
bookmark_border
നിലമ്പൂർ: കാക്കിയണിഞ്ഞ് ഉറച്ച കാൽവെപ്പുകളോടെ താളപ്പിഴ കൂടാതെ ഗോത്രവർഗ വിഭാഗം സ്കൂൾ മുറ്റത്ത് അണിനിരന്നു, ഡിവൈ.എസ്.പി മോഹനചന്ദ്രൻ സല‍്യൂട്ട് സ്വീകരിച്ചു. വെളിയംതോടിലെ ഇന്ദിര ഗാന്ധി മെമ്മോറിയൽ മോഡൽ െറസിഡൻഷ‍്യൽ സ്കൂളിലെ ആദിവാസി കുട്ടികളുടെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡാണ് ഗ്രൗണ്ടിൽ അരങ്ങേറിയത്. 18 പെൺകുട്ടികളും 14 ആൺകുട്ടികളുമാണ് കാഡറ്റിലുള്ളത്. കാട്ടുനായ്ക്ക ചോലനായ്ക്ക വിഭാഗം കുട്ടികളാണിവർ. കാക്കിയണിഞ്ഞ് ഉറച്ച കാൽവെപ്പുമായി താളപ്പിഴ കൂടാതെ പരേഡിൽ അണിനിരന്നു. പ്രധാനാധ‍്യാപിക ആർ. സൗദാമിനി, നഗരസഭ കൗൺസിലർ എൻ. വേലുക്കുട്ടി, നിലമ്പൂർ സി.ഐ കെ.എം. ബിജു എന്നിവർ സംസാരിച്ചു. പടം: 2- ഐ.ജി.എം.എം.ആറിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് പരേഡിന് ശേഷം ഡിവൈ.എസ്.പി മോഹനചന്ദ്രനൊപ്പവും സ്കൂൾ അധികൃതർക്കൊപ്പവും അണിനിരന്നപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story