Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാമരക്കുഴി, മൂന്നാംപടി ...

താമരക്കുഴി, മൂന്നാംപടി എ.ഡി.എസുകൾക്ക് സ്വച്ഛത അവാർഡ്

text_fields
bookmark_border
മലപ്പുറം: ശുചിത്വ മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നഗര ഉപജീവന മിഷന്‍ ഏര്‍പ്പെടുത്തിയ സ്വച്ഛത എക്‌സലന്‍സ് ദേശീയ അവാര്‍ഡ് മലപ്പുറം നഗരസഭയിലെ താമരക്കുഴി, മൂന്നാംപടി വാർഡ് കുടുംബശ്രീ എ.ഡി.എസുകൾക്ക്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം കുടുംബശ്രീ എ.ഡി.എസുകള്‍ വഴി നഗരസഭ പ്രദേശങ്ങളിലെ ശുചിത്വമേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേശീയ അവാര്‍ഡ്. മാർച്ച് 23ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി സമ്മാനിക്കും. പൊതു ശൗചാലയങ്ങളുടെ നിര്‍മാണം, പ്ലാസ്റ്റിക് മാലിന്യത്തി​െൻറ പുനരുപയോഗം, ജലസ്രോതസ്സുകളുടെ ശുദ്ധീകരണം, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനായി വെക്ടര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, മഴക്കാല പൂര്‍വ ശുചീകരണമടക്കം ശുചിത്വവും പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കാനായി നഗരസഭ വാര്‍ഡുതലത്തില്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാർഡ്. mpm2 krishi മൂന്നാംപടി എ.ഡി.എസിലെ കുടുംബശ്രീ അംഗങ്ങൾ കൃഷിയിടത്തിൽ
Show Full Article
TAGS:LOCAL NEWS 
Next Story