Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
മേലാറ്റൂർ: എസ്.കെ.എസ്.എസ്.എഫ് എടയാറ്റൂർ യൂനിറ്റ് കൺവെൻഷനും മെംബർഷിപ് കാർഡ് വിതരണവും ഹിദായത്തുൽ ഇസ്ലാം കേന്ദ്ര മദ്റസയിൽ നടന്നു. സമസ്ത കേരള ജംഇയ്യതുൽ മുഫത്തിശീൻ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. ഉണ്ണീൻകുട്ടി മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് വി.എം. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ശമീർ ഫൈസി ഒടമല മുഖ്യപ്രഭാഷണം നടത്തി. അംഗത്വ കാർഡുകളുടെ വിതരണം ക്ലസ്റ്റർ പ്രസിഡൻറ് ഹാരിസ് തങ്ങളും മൊമെേൻറാ വിതരണം മഹല്ല് ഖാദി ഉസ്മാൻ അൻവരിയും നിർവഹിച്ചു. യഹ്‌യ ഫൈസി, ഷബീർ വാഫി, ഔഫ് കമാലി, സഈദ് ഫൈസി, ഒ.വി. ഗഫൂർ മൗലവി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹിഷാം വാഫി സ്വാഗതവും ട്രഷറർ പി. റംഷാദ് മുസ്ലിയാർ നന്ദിയും പറഞ്ഞു. Photo: എസ്.കെ.എസ്.എസ്.എഫ് എടയാറ്റൂർ യൂനിറ്റ് ജംഇയ്യതുൽ മുഫത്തിശീൻ വൈസ് പ്രസിഡൻറ് വി.കെ. ഉണ്ണീൻകുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story