Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലിഭീതി; കോട്ടേക്കുളം ...

പുലിഭീതി; കോട്ടേക്കുളം ഡി.എഫ്.ഒ സന്ദർശിച്ചു

text_fields
bookmark_border
വടക്കഞ്ചേരി: കോട്ടേക്കുളത്ത് പുലി ഇറങ്ങിയ പ്രദേശങ്ങളിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സന്ദർശിച്ചു. രണ്ടുമാസത്തിനിടെ നിരവധി തവണ പുലിയിറങ്ങിയ കോട്ടേക്കുളം ജനവാസ മേഖലയിലാണ് ഡി.എഫ്.ഒ സി. ശശികുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടിന് ഇരുമല സിബിയുടെ വീടിനു സമീപത്ത് പുലിയെ കണ്ടിരുന്നു. ഇതിന് തൊട്ടു മുമ്പ് നിലപ്പന ടോമിയുടെ വീടിനടുത്ത് പട്ടിയെ പുലി പിടിച്ചതി​െൻറ അവശിഷ്ടങ്ങളും കണ്ടിരുന്നു. കഴിഞ്ഞ മാസങ്ങളിൽ പുലിയെ നിരവധി തവണ കണ്ടതി​െൻറ സാഹചര്യത്തിലാണ് ശനിയാഴ്ച വൈകീട്ട് വനം വകുപ്പ് സംഘം പരിശോധനക്കെത്തിയത്. എന്നാൽ, കൂട് സ്ഥാപിക്കണം എന്ന ആവശ്യം പരിഗണിച്ചിട്ടില്ല. ഏപ്രിൽ രണ്ടാംവാരത്തോടെ വന്യജീവി വിദഗ്ധനെ നിരീക്ഷണത്തിന് നിയമിക്കാമെന്നും അതിനുശേഷം മാത്രമേ കൂട് സ്ഥാപിക്കുന്ന കാര്യത്തിൽ വനംവകുപ്പിന് തീരുമാനം എടുക്കാനാവൂ എന്നും ഡി.എഫ്.ഒ പറഞ്ഞു. ജനങ്ങളുടെ ഭീതിയകറ്റാൻ പ്രദേശത്തെ ആളുകൾക്ക് പരിശീലനം നൽകി ദിവസവേതനാടിസ്ഥാനത്തിൽ നിരീക്ഷണം നടത്താൻ നടപടിയെടുക്കാമെന്നും വനംവകുപ്പ് ഉറപ്പ് നൽകി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. മോഹൻദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അരുൺ, സുനിൽ പ്രകാശ്, വാച്ചർ അപ്പുക്കുട്ടൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story