Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ ക്ഷീണിച്ചിട്ടുണ്ട്​, മരിച്ചിട്ടില്ല ^കെ. ശങ്കരനാരായണൻ

text_fields
bookmark_border
കോൺഗ്രസ് ക്ഷീണിച്ചിട്ടുണ്ട്, മരിച്ചിട്ടില്ല -കെ. ശങ്കരനാരായണൻ കൊണ്ടോട്ടി: കോൺഗ്രസ് ക്ഷീണിച്ചിട്ടുണ്ടെന്നും പക്ഷേ, മരിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ. മുസ്ലിം ലീഗ് 70ാം വാർഷികാഘോഷ ഭാഗമായി കിഴിശ്ശേരിയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മതേതരത്വം നിലനിർത്തണമെങ്കിൽ അതിൽ വിശ്വസിക്കുന്ന പാർട്ടികളുടെ കൂട്ടായ്മ വേണം. കോൺഗ്രസിന് ഒറ്റക്ക് അതിന് സാധിക്കില്ല. പാർട്ടി കുറച്ച് ക്ഷീണിച്ചിട്ടുണ്ട്. പക്ഷേ, ശക്തമായി വളരും. ഇപ്പോഴും സി.പി.എം കോൺഗ്രസ് വിരോധം വിട്ടിട്ടില്ല. സഹാറ മരുഭൂമിയിലെ പുല്ല് പോലെയായിരിക്കുന്നു മാർക്സിസ്റ്റ് പാർട്ടി. ആജീവനാന്തം രാജ്യം ഭരിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. നരേന്ദ്ര മോദിക്ക് വിദേശരാജ്യങ്ങളിൽ കിട്ടുന്ന അംഗീകാരം, ജവഹർലാൽ നെഹ്റുവിന് ലഭിച്ചതി​െൻറ തുടർച്ചയായാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story