Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചരിത്രം സാക്ഷി;...

ചരിത്രം സാക്ഷി; മുസ്​ലിംലീഗ്​ 70ാം വാർഷിക സമ്മേളനത്തിന്​ പ്രൗഢതുടക്കം

text_fields
bookmark_border
കൊണ്ടോട്ടി: ഒരുവർഷം നീളുന്ന, മുസ്ലിംലീഗി​െൻറ 70ാം വാർഷികാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് മലബാറിൽ മുസ്ലിംലീഗി​െൻറ ആദ്യസമ്മേളനം നടന്ന കിഴിശ്ശേരിയിലാണ് ജില്ലതല വാർഷികാഘോഷത്തിന് തുടക്കമിട്ടത്. ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ നിർവഹിച്ചു. ബഹുസ്വരതയുടെ നാടാണ് ഇന്ത്യയെന്നും ഇതിനെ തകർക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതരത്വം നിലനിർത്താൻ മുസ്ലിംലീഗ് മുന്നിട്ടിറങ്ങും. അതിനായി എല്ലാ മതസ്ഥരും തോൾചേർന്ന് നിൽക്കണം. മതത്തി​െൻറ അന്തസ്സത്ത ഉൾക്കൊണ്ടവർക്ക് മതേതരവാദിയാകാനേ സാധിക്കൂ. ഭരണഘടന വരെ മാറ്റിയെഴുതാൻ ശ്രമം നടക്കുന്നു. ഇതിനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു. കേവലം നാലും അഞ്ചും അംഗങ്ങളുമായി തുടങ്ങി വലിയ വികാസമുണ്ടാകില്ലെന്ന് പ്രതീക്ഷിച്ച മുസ്ലിംലീഗ് വളർന്ന് കേരളത്തിലെ ശക്തമായ പാർട്ടിയായി മാറിയെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. സംഘടനതലത്തിൽ ലീഗിനെ വെല്ലാൻ അധികം പാർട്ടികളുണ്ടാകില്ല. ഉണ്ടാകുെമന്ന് പറഞ്ഞിരുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ട് സ്ഥലത്തും പരാജയപ്പെട്ടു. മൂന്നാമത്തെ സ്ഥലത്ത് പരാജയപ്പെടാനുള്ള കാത്തിരിപ്പിലാണ്. മുസ്ലിംലീഗി​െൻറ മുദ്രാവാക്യം ജനങ്ങളുടെ വികസനമാണ്. ഇതിൽനിന്ന് പിറകോട്ട് േപാകേണ്ടി വന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.കെ. ബഷീർ, പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം, കെ.എൻ.എ. ഖാദർ, പി.കെ. അബ്ദുറബ്ബ്, അഡ്വ. എം. ഉമ്മർ, പി. ഉബൈദുല്ല, ജില്ല പഞ്ചായത്തംഗം സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, നാലകത്ത് സൂപ്പി, ഇസ്ഹാഖ് കുരിക്കൾ, പി.എം.എ. സലാം, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story