Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗണിത മാജിക്കുമായി...

ഗണിത മാജിക്കുമായി പഞ്ചായത്ത് പ്രസിഡൻറ്; പഠനതന്ത്രങ്ങൾ നുകർന്ന് രക്ഷിതാക്കളും വിദ്യാർഥികളും

text_fields
bookmark_border
ബി.പി അങ്ങാടി: ഉദ്ഘാടകനെന്ന പരിവേഷം വിട്ട് പഞ്ചായത്ത് പ്രസിഡൻറ് മായാജാലക്കാരനായപ്പോൾ കുട്ടികൾക്ക് ലഭിച്ചത് ഗണിത പഠനതന്ത്രങ്ങളുടെ രസക്കൂട്ട്. തിരൂർ ഉപജില്ല ഗണിത വിജയ പ്രഖ്യാപന വേദിയിൽ തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞാവയാണ് ഗണിത മാജിക്കുമായി താരമായത്. സദസ്യരുടെ കൈകളിലേക്ക് ചില അക്കങ്ങൾ എഴുതിയ പേപ്പറുകൾ മടക്കിനൽകി. ഇഷ്ടമുള്ള നാല് നമ്പറുകൾ പറയാൻ ആവശ്യപ്പെട്ടു. അവയുടെ മൊത്തം സംഖ്യയായിരുന്നു ആദ്യം എഴുതി നൽകിയ പേപ്പറുകളിലുണ്ടായിരുന്നത്. ഓരോരുത്തരായി നേരത്തെ ലഭിച്ച പേപ്പറുകളിലെ ഉത്തരങ്ങൾ വായിച്ചപ്പോൾ സദസ്സിൽ അത്ഭുതവും നിറഞ്ഞ കൈയടിയും. ഗണിതപഠനം ലളിതവും ആനന്ദകരവുമാക്കാനുള്ള മറ്റ് ചില വിദ്യകൾകൂടി പകർന്നാണ് കുഞ്ഞാവ ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാർഥികളിൽ ഗണിതത്തി‍​െൻറ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കാനായി തിരൂർ ബി.ആർ.സി തലത്തിലാണ് ഗണിതവിജയം നടപ്പാക്കിയത്. അടുത്ത വർഷം സ്കൂൾ തലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സംഖ്യാബോധം, സംഖ്യാ വ്യാഖ്യാനം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, പ്രായോഗിക പ്രശ്നപരിഹരണം തുടങ്ങിയ പഠനനേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള 42 പ്രവർത്തനങ്ങൾ ഉൾപ്പെട്ടതായിരുന്നു പരിശീലനം. ബി.പി അങ്ങാടി ജി.എൽ.പി സ്കൂളിലായിരുന്നു പ്രഖ്യാപനം. ബി.പി.ഒ ആർ.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.ടി. ഷഫീക്ക്, പ്രധാനാധ്യാപകൻ ബാബു മലോൾ, ബി.ആർ.സി ട്രെയ്നർമാരായ വി.വി. മണികണ്ഠൻ, വി. അബ്ദുസിയാദ്, മുഹമ്മദ്, ഇ. സുശീൽകുമാർ, ഷാജി ജോർജ്, ഗണിത വിജയം ക്ലാസുകൾ നയിച്ച ക്ലസ്റ്റർ കോഓഡിനേറ്റർമാരായ വി.എസ്. അംശു, കെ. ബുഷ്റ, ആർ. നീന തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story