Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടാനക്കൂട്ടം 12...

കാട്ടാനക്കൂട്ടം 12 തെങ്ങുകൾ നശിപ്പിച്ചു

text_fields
bookmark_border
മുണ്ടൂർ: ധോണിയിലും പരിസര പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച അർധരാത്രി മലമ്പുഴ ഉൾക്കാട്ടിൽനിന്ന് ഇറങ്ങിയ കാട്ടാനകളാണ് ധോണിയിലെ തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമെത്തിയത്. ഒരു തോട്ടത്തിലെ കായ്ക്കുന്ന 12 തെങ്ങുകളും അടുത്ത സ്ഥലങ്ങളിലെ വാഴകളും കാട്ടാനകൾ നശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ധോണിയിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ ഇഞ്ചി പറിക്കാൻ പോയ തൊഴിലാളികളാണ് കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചതായി കണ്ടത്. ആൽമരം മുറിക്കുന്നത് കോടതി തടഞ്ഞു ആലത്തൂർ: ദേശീയ മൈതാനിയിലെ ആൽമരങ്ങളെ നശിപ്പിക്കുംവിധം നടത്തുന്ന പ്രവൃത്തി ആലത്തൂർ മുൻസിഫ് കോടതി തടഞ്ഞു. എം.എൽ.എ ഫണ്ടിൽനിന്ന് 20 ലക്ഷം ചെലവഴിച്ചാണ് ദേശീയ മൈതാനിയിൽ ഓപൺ ഓഡിറ്റോറിയം നിർമിക്കുന്നത്. ജില്ല നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. മൈതാനിയിലെ പക്ഷിസങ്കേതമായ ആൽമരങ്ങൾ നശിപ്പിക്കരുതെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന എം.എൽ.എക്ക് ഒരുവർഷം മുമ്പ് കത്ത് നൽകിയിരുന്നു. മരത്തി‍​െൻറ ഒരുഭാഗവും മുറിക്കാതെയുള്ള നിർമാണം മാത്രമേ നടത്തുകയുള്ളൂവെന്ന് എം.എൽ.എ ഉറപ്പ് നൽകിയതാണ്. എന്നാൽ, ഉറപ്പ് ലംഘിച്ചാണ് മൈതാനിയിലെ ആൽമരങ്ങളുടെ വലിയ കൊമ്പുകൾ ജനുവരി 17ന് അർധരാത്രി ആരുമറിയാതെ വെട്ടിമാറ്റിയത്. ഈ പ്രവൃത്തിയാണ് പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനിടയാക്കിയത്. റവന്യൂ പുറമ്പോക്കാണ് ദേശീയ മൈതാനം. കോടതി ഉൾപ്പെടെ സർക്കാർ ഓഫിസുകളുടെ സമീപത്താണ് മൈതാനമെന്നതിനാൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പൊതുപരിപാടികൾ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ഈ ഭാഗത്ത് കോടതി നിരോധിച്ചിട്ടുണ്ട്. അങ്ങനെയുള്ളിടത്ത് എന്തിനാണ് സ്റ്റേഡിയമെന്ന ചോദ്യവും ഉയർന്നിരുന്നു. പദ്ധതി നിർവഹണത്തി‍​െൻറ ഭാഗമായാണ് ആൽമരത്തി‍​െൻറ ശാഖകൾ മുറിച്ചുമാറ്റിയതെന്ന മറുപടിയാണ് നിർമിതി കേന്ദ്രയുടെ ചെയർമാൻ കൂടിയായ ജില്ല കലക്ടർ നൽകിയത്. ഇതിനെ തുടർന്നാണ് ആലത്തൂരിലെ ഭാരത് സേവക് സമാജ് പ്രകൃതിപഠന സംരക്ഷണ കൗൺസിൽ എന്ന സംഘടന ആലത്തൂർ മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്. ആൽമരത്തിന് കോട്ടംതട്ടുന്ന രീതിയിൽ ഒരു നിർമാണപ്രവൃത്തിയും നടത്തരുതെന്ന് നിർദേശിച്ചും നിലവിലെ സ്ഥിതി മനസ്സിലാക്കാൻ കമീഷനെ നിയോഗിച്ചുമാണ് ആലത്തൂർ മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്. ചിതലിയിലെ മോഷണം: പ്രതികളെ എത്തിച്ച് തെളിവെടുത്തു കുഴൽമന്ദം: ചിതലിയിലെ മോഷണകേസ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിെവടുത്തു. പാലക്കാട് പുതുശ്ശേരി പാമ്പുപാറ യേശുദാസ് (33), തിരുചിറപിള്ളി മധുരാപുരി സ്വദേശി ശ്യാംസുന്ദർ (23), കരൂർ കഴിത്തല കടമ്പൂർ ജീവാനന്ദൻ (29) എന്നവരെയാണ് ചിതലി സ്വദേശി അരവിന്ദാക്ഷ‍​െൻറ വീട്ടിലെത്തിച്ച് തെളിവെടുത്തത്. ജനുവരി 19ന് രാത്രി നടന്ന മോഷണത്തിൽ ഒന്നേകാൽ പവൻ സ്വർണമാല, ഡി.വി.ഡി, ലാപ്ടോപ്, കാമറ, 5,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story