Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഗരസഭ ഓഫിസിൽ യോഗം...

നഗരസഭ ഓഫിസിൽ യോഗം ചേർന്ന സംഭവത്തിൽ ബി.ജെ.പി പ്രതിഷേധം

text_fields
bookmark_border
ചിറ്റൂർ: അവധി ദിവസത്തിൽ നഗരസഭയിൽ യോഗം ചേർന്ന സംഭവത്തിൽ പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത്. ഞായറാഴ്ചയാണ് അനുവാദമില്ലാതെ ചിറ്റൂർ-തത്തമംഗലം നഗരസഭ ഓഫിസിൽ യൂത്ത് കോൺഗ്രസ് നേതാവി‍​െൻറ നേതൃത്വത്തിൽ ഒരു സംഘം യോഗം നടത്തിയത്. സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കാത്ത സെക്രട്ടറിക്കെതിരെയാണ് ബി.ജെ.പി പ്രതിഷേധിച്ചത്. നഗരസഭ കാര്യാലയത്തിൽ അവധി ദിനത്തിൽ അതിക്രമിച്ചുകടന്ന് മദ്യപിച്ച് ബഹളം വെച്ചതായി കഴിഞ്ഞ ദിവസം നഗരസഭ പ്രതിപക്ഷ കൗൺസിലർ എ. കണ്ണൻ കുട്ടി ചെയർമാന് പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരനെ യൂത്ത് കോഓഡിനേറ്റർ രതീഷ് ബാബുവി‍​െൻറ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി താക്കോൽ വാങ്ങിയാണ് ഓഫിസിനകത്ത് അതിക്രമിച്ച് കടന്നതെന്നും പരാതിയിൽ പറയുന്നു. പിന്നീട് പഴയ കൗൺസിൽ ഹാളിലിരുന്ന് മണിക്കൂറുകൾ നീണ്ട യോഗം നടത്തിയിരുന്നു. ഇത് വെളിവാക്കുന്നതിന് സി.സി.ടി.വി പരിശോധിക്കണമെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടു. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ടി.വി. ശിവകുമാർ, ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എ. ദണ്ഡപാണി, ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് ബി. കണ്ണജോതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെൽട്രോൺ വെക്കേഷൻ കോഴ്സുകൾ പാലക്കാട്: സർക്കാർ സ്ഥാപനമായ കെൽട്രോണിൽ കെൽട്രോൺ സർട്ടിഫിഫൈഡ് കാർട്ടൂൺ സ്പെഷലിസ്റ്റ്, കെൽട്രോൺ മാസ്റ്റർ കിഡ്, കെൽട്രോൺ കമ്പ്യൂട്ടർ മാസ്റ്റർ, കെൽട്രോൺ വെബ് അനിമാറ്റർ, കെൽട്രോൺ ലിറ്റിൽ പ്രോഗ്രാമർ തുടങ്ങിയ വെക്കേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്-0491 250 4599. ഫുട്ബാൾ ക്യാമ്പിൽ പങ്കെടുക്കാം പാലക്കാട്: ടാലൻറ് ഫുട്ബാൾ അക്കാദമിയുടെ സമ്മർ കോച്ചിങ് ക്യാമ്പിലേക്ക് 01-01-2003നും 31-12-2005 നും മധ്യേ ജനിച്ച ആൺകുട്ടികളെ തെരഞ്ഞെടുക്കുന്നു. ട്രയൽസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജനന സർട്ടിഫിക്കറ്റി‍​െൻറ കോപ്പിയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം മാർച്ച് 12, 13 തീയതികളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ ടൗൺ റെയിൽവേ സ്റ്റേഷന് മുൻവശെത്ത ടാലൻസി‍​െൻറ ഓഫിസിൽ രജിസ്ട്രേഷന് എത്തണം. ഫോൺ: 7012023123.
Show Full Article
TAGS:LOCAL NEWS 
Next Story