Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാലുകിലോ കഞ്ചാവുമായി...

നാലുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
പാലക്കാട്: 4.1 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. ടൗൺ നോർത്ത് പൊലീസ് എസ്.ഐ ആർ. രഞ്ജിത്തും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം ചുനങ്ങാട് പത്തംകുളം സ്വദേശികളായ റഫീഖ്‌ (26), മുഹമ്മദ് അൻസാർ അലി (24), തോലന്നൂർ മണയമ്പാറ സ്വദേശി മുഹമ്മദ് ഷാഫി (21) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് വാഹന പരിശോധനക്കിെട പിടിയിലായത്. മൂവരും സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ മധുരയിൽനിന്നാണ് പാലക്കാട്ടേക്ക് കഞ്ചാവ് കൊണ്ടുവന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വില വരും. മധുരയിൽനിന്ന് ഒരുകിലോ 8000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 35,000 രൂപക്കാണ് മറിച്ചുവിൽക്കുന്നത്. വിദ്യാർഥികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരെ ലക്ഷ്യം വെച്ചാണ് കച്ചവടം. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ. ശിവശങ്കര​െൻറ നിർദേശപ്രകാരം എസ്.ആർ. രഞ്ജിത്, പുരുഷോത്തമൻ പിള്ള, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. സന്തോഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story