Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ച്​ സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്​ടിച്ചത് സിനിമകള്‍ ^ഡോ. കല്‍ക്കി

text_fields
bookmark_border
ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചത് സിനിമകള്‍ -ഡോ. കല്‍ക്കി പട്ടാമ്പി: നിയമം അംഗീകരിച്ചിട്ടും കേരളം ഇന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കാന്‍ തയാറായിട്ടില്ലെന്ന് പ്രശസ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. കല്‍ക്കി സുബ്രഹ്മണ്യന്‍. പട്ടാമ്പി സംസ്‌കൃത കോളജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍. ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ചുള്ള മനോഭാവം മാറ്റാന്‍ കേരളം തയാറാകുന്നില്ല. അതിനാല്‍ വിവിധ ഇടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഒരു കുറവുമില്ല. ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ വഴിവച്ചതില്‍ പല സിനിമകളിലും നടത്തിയ ചിത്രീകരണവും കാരണമായിട്ടുണ്ടെന്നും കല്‍ക്കി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ലൈംഗികത്തൊഴിലാളികളായി ജീവിക്കേണ്ടിവരികയാണ്. പഠനമോ ജോലിയോ നിഷേധിക്കപ്പെടുമ്പോള്‍ ജീവിക്കാന്‍ മറ്റു വഴികള്‍ തേടേണ്ടിവരുന്നു. സമൂഹമാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ ലൈംഗികത്തൊഴിലാളികളാക്കുന്നത്. ട്രാന്‍സ് വിഭാഗക്കാരെക്കുറിച്ചു മലയാളത്തില്‍ ഇറങ്ങിയ പല സിനിമകളും മോശം ചിത്രീകരണം നടത്തി. ലിംഗനീതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍തന്നെ ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ചുള്ള മനോഭാവം മാറ്റാന്‍ കേരള സമൂഹം തയാറാകണമെന്നും കല്‍ക്കി പറഞ്ഞു. chithram: mohptb 94,94 a,94 b,94 c,94 d പട്ടാമ്പിയിൽ കവിത കാർണിവലിൽ ആക്ടിവിസ്റ്റും എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. കല്‍ക്കി സുബ്രഹ്മണ്യന്‍ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story