Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടത്തനാട്ടുകരയിൽ...

എടത്തനാട്ടുകരയിൽ വീണ്ടും മോഷണം

text_fields
bookmark_border
അലനല്ലൂർ: മോഷണ പരമ്പരക്ക് അറുതിയില്ലാതെ എടത്തനാട്ടുകര. തടിയംപറമ്പ് എസ്.എം.എ കോളജിന് മുൻവശത്തെ മാനൂരയിൽ അഹമ്മദ് മൗലവിയുടെ മകൻ അബ്ദുൽ ഗനിയുടെ താമസമില്ലാത്ത വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് 4.30ന് വീട്ടിലെ ചെടികൾ നനക്കാനെത്തിയ ജോലിക്കാരനാണ് മോഷണം നടന്നതായി കണ്ടത്. നിർമാണത്തിലിരിക്കുന്ന അയൽവീട്ടിൽനിന്നും പിക്കാസ് ഉപയോഗിച്ച് വീടി​െൻറ അടുക്കള ഭാഗത്തിന് മുകളിലൂടെയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അടുക്കളക്ക് മുകളിലുള്ള ഗ്രിൽ പൊളിച്ച് മുകളിലത്തെ നിലയിലേക്ക് കയറിയ നിലയിലാണ് കാണപ്പെട്ടത്. ഒരു മാസം മുമ്പ് ഏകദേശം നൂറുമീറ്റർ അകലെയുള്ള വടക്കൻ മുഹമ്മദി​െൻറ വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അടുത്ത കാലത്തായി യതീംഖാന പ്രദേശം മോഷ്ടാക്കളുടെ താവളമായി മാറുമ്പോൾ പൊലീസ് നിസ്സഹായരായി നോക്കി നിൽക്കുകയാണ്. മോഷണം നടന്ന വീടി​െൻറ തൊട്ടടുത്ത വീട്ടിൽ ഏഴുമാസം മുമ്പ് മോഷണം നടന്നിരുന്നു. പ്രദേശത്ത് സമാനരീതിയിലുള്ള ആറ് മോഷണങ്ങൾ നടന്നിട്ടും പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാനാവാത്തതിൽ പ്രദേശത്ത് ശക്തമായ പ്രതിഷേധം നിലനിൽക്കുന്നു. പരിസരത്തെ വീടുകളെ കുറിച്ച് കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി അലനല്ലൂർ പഞ്ചായത്തിൽ നടന്ന ഒരു മോഷണം പോലും തെളിയിച്ചിട്ടില്ല എന്ന ആരോപണവും പൊലീസിന് മേലുണ്ട്. നാട്ടുകൽ പൊലീസ് മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story