Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാപ്പിളപ്പാട്ടുകൾ...

മാപ്പിളപ്പാട്ടുകൾ അധിനിവേശത്തിെൻറ പ്രതിരോധം ^ടി.കെ. ഹംസ

text_fields
bookmark_border
മാപ്പിളപ്പാട്ടുകൾ അധിനിവേശത്തി​െൻറ പ്രതിരോധം -ടി.കെ. ഹംസ പട്ടാമ്പി: അധിനിവേശത്തി​െൻറ പ്രതിരോധമായാണ് മാപ്പിളപ്പാട്ടുകളുടെ ഉൽപത്തിയെന്ന് ടി.കെ. ഹംസ. പട്ടാമ്പി സംസ്‌കൃത കോളജിൽ കവിത കാർണിവലിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിമത്തത്തോടുള്ള എതിർപ്പും അധിനിവേശ വിരുദ്ധ വികാരവുമാണ് മാപ്പിളപ്പാട്ടുകൾ ഉണ്ടാക്കുന്നത്. 40 വർഷം മുമ്പത്തെ പാട്ടിൽ ഇപ്പോൾ അപകടം കാണുന്നത് ശരിയല്ല. കദീജ ബീവി മുഹമ്മദിനെ കണ്ടപ്പോൾ അങ്ങോട്ട് മോഹം വന്നതാണ് പ്രശ്നമായത്. അത് സിനിമയിലെത്തിയപ്പോൾ നടി കണ്ണിറുക്കിയതോടെ ബഹളമായി. ഏതുപ്രേമത്തിലും ഇതൊക്കെ സ്വാഭാവികമാണെന്ന് പഴയ മാപ്പിളപ്പാട്ടുകാരനാണ് താനെന്ന് ഓർമിപ്പിച്ച് പറഞ്ഞു. ഹിന്ദുകുട്ടികൾ ഗീതയും മുസ്ലിം കുട്ടികൾ ഖുർആനും ക്രിസ്ത്യാനികൾ ബൈബിളും കമ്യൂണിസ്റ്റുകാർ മൂന്നും വായിക്കണമെന്നും ഹംസ ഉപദേശിച്ചു. ഗോത്രവർഗത്തി​െൻറ കവിതകൾ പട്ടിണിയും പ്രണയവും വിഷയമായിട്ടുണ്ടെന്ന് വി. മുസഫർ അഹമ്മദ് പറഞ്ഞു. വയനാട്ടിലെ കുറുമരും നാഗാലാൻഡിലെ ഗോത്രവർഗവും വാമൊഴിക്കവിതകളിലൂടെ ഇത് കാണിച്ചുതരുന്നുവെന്നും ഉദാഹരണ സഹിതം അദ്ദേഹം സമർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story