Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡി.വൈ.എഫ്.ഐ യുവജന റാലി ...

ഡി.വൈ.എഫ്.ഐ യുവജന റാലി ഇന്ന്

text_fields
bookmark_border
മണ്ണാർക്കാട്: 'നാടി​െൻറ സമാധാനം സംരക്ഷിക്കുക, ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളെ ഒറ്റപ്പെടുത്തുക' മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി ശനിയാഴ്ച വൈകീട്ട് ആറിന് കുന്തിപ്പുഴ സ​െൻററിൽ യുവജനറാലി സംഘടിപ്പിക്കുന്നു. വൈകീട്ട് അഞ്ചിന് നെല്ലിപ്പുഴയിൽനിന്ന് പ്രകടനം ആരംഭിക്കും. പൊതുയോഗം പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പെൺസുരക്ഷ ജനമൈത്രി സെമിനാർ മണ്ണാർക്കാട്: പെരിമ്പടാരി ജി.എൽ.പി സ്കൂളിൽ ജനമൈത്രി പൊലീസ് പെൺസുരക്ഷ സെമിനാർ സംഘടിപ്പിച്ചു. പാലക്കാട് എസ്.ഐ അനില ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലത അധ്യക്ഷത വഹിച്ചു. അഡ്വ. ജാസ്മിൻ ക്ലാസെടുത്തു. ജനമൈത്രി സുരക്ഷ ജില്ലസമിതി അംഗം സിദ്ദീഖ് മച്ചിങ്ങൽ, മുൻസിപ്പൽ കൗൺസിലർ അഡ്വ. സുരേഷ്, വനിത പൊലീസ് ഓഫിസർ ബിന്ദു, റഹീം ഒറ്റത്തെങ്ങിൽ, ഷഫീക് അലനല്ലൂർ, സമദ് കല്ലടിക്കോട്, ശൈലജ, വസന്ത ടീച്ചർ എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക്ക് സംസ്കരണ യൂനിറ്റിൽനിന്ന് വിൽപന നടത്തി മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആരംഭിച്ച പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റിൽനിന്ന് ഉൽപാദിപ്പിച്ച 400 കിഗ്രാം ഗ്രാന്യൂൾസ് റോഡ് നിർമാണത്തിനായി കരാറുകാർക്ക് വിൽപന നടത്തി. പരിച്ചകത്തുള്ള സംസ്കരണ യൂനിറ്റിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു അസി. എൻജിനീയർ ശ്രീഷിദിയുടെ സാന്നിധ്യത്തിലാണ് കൈമാറിയത്. ഒരുലക്ഷം പ്ലാസ്റ്റിക് ക്യാരിബാഗ് സംസ്കരിച്ചപ്പോഴാണ് 400 കിഗ്രാം ഗ്രാന്യൂൾ ലഭിച്ചത്. ഇതി​െൻറ വില കരാറുകാർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ അടച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ജയരാജൻ, വൈസ് പ്രസിഡൻറ് സ്മിത, ചെയർമാന്മാരായ അനീഫ പാലക്കൽ, കെ.വി. ഹംസ, വാർഡ് അംഗം അബൂബക്കർ, സംസ്കരണ യൂനിറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story