Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദന്തപരിശോധന

ദന്തപരിശോധന

text_fields
bookmark_border
കൂറ്റനാട്: ദന്തദിനത്തിൽ കാഴ്ച വൈകല്യമുള്ളവരുടെ ദന്തസംരക്ഷണ ദൗത്യവുമായി െഡൻറൽ കോളജ് വിദ്യാർഥികൾ. ചാലിശ്ശേരി റോയൽ െഡൻറൽ കോളജാണ് പരിശോധന നടത്തിയത്. പാലക്കാട്ടെ ഏക അന്തവിദ്യാലയം, മണ്ണാർക്കാട് ഹെലൻ കെല്ലർ മെമോറിയൽ സ്കൂൾ ഫോർ ബ്ലൈൻഡിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കായിരുന്നു പരിശോധന. പി.കെ. രമേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ഷീബ പട്ടത്തൊടി ഉദ്ഘാടനം ചെയ്തു. പൊതുജനദന്താരോഗ്യ വിഭാഗം അസി. പ്രഫ. ഡോ. ബോബി ആൻറണി ക്ലാസെടുത്തു. വെള്ളമില്ല; പുളിയപ്പറ്റ കായലിലെ നെൽകൃഷി ഉണക്കു ഭീഷണിയിൽ കൂറ്റനാട്: ആവശ്യാനുസരണം വെള്ളം ലഭ്യമല്ലാത്തതിനാൽ പുളിയപ്പറ്റ കായൽ പുഞ്ചകൃഷി ഉണക്കു ഭീഷണിയിൽ. പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരിയിലാണ് പുളിയപ്പറ്റ കായൽ കൃഷി. പുഞ്ചയിലെ വെള്ളം വേണ്ടത്ര സംരക്ഷിക്കാൻ കഴിയാത്തതാണ് ജലക്ഷാമ ഭീഷണിക്ക് ഇടയാക്കിയത്. നേരത്തേ ഇത്തരം സന്ദർഭങ്ങളിൽ ചിറ്റപ്പുറം, തൃത്താല പമ്പ് ഹൗസുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ചിറ്റപ്പുറം പമ്പ് ഹൗസിൽ ആവശ്യമായ ജോലിക്കാരനെയും വൈദ്യുതി ചാർജും മറ്റ് വിധത്തിലുള്ള ചെലവുകൾ കർഷകർതന്നെ വഹിക്കൽ ഏറെ ബുദ്ധിമുട്ടുമാണ്. തൃത്താലയിൽ നിന്നാെണങ്കിൽ കലക്ടറുടെ അനുമതി വേണം. എന്നാൽ, കലക്ടറുടെ അനുമതിക്കായി നെട്ടോട്ടം ഓടുമ്പോഴേക്കും വേനൽ പാതികടന്നിരിക്കും. ഇത്തരത്തിൽ മുൻവർഷത്തെ അപേക്ഷകളിൽ പൊടുന്നനെ തീർപ്പ് കൽപ്പിക്കുകയാെണങ്കിൽ പരമാവധി ഈ വേനലിൽതന്നെ പദ്ധതി ഉപയോഗപ്പെടുത്താമെന്നതാണ് കർഷകരുടെ പക്ഷം.
Show Full Article
TAGS:LOCAL NEWS 
Next Story