Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഗരസഭയുടെ നേതൃത്വത്തിൽ ...

നഗരസഭയുടെ നേതൃത്വത്തിൽ നിള സംരക്ഷണം പുരോഗമിക്കുന്നു

text_fields
bookmark_border
ഒറ്റപ്പാലം: നഗരസഭയുടെ നേതൃത്വത്തിൽ നിള സംരക്ഷണ പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു. പുഴയിൽ വളർന്ന പൊന്തക്കാടുകളും ചെറിയ മരങ്ങളും വെട്ടിമാറ്റി മാലിന്യം നീക്കം ചെയ്തു നിളയെ സംരക്ഷിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. മായന്നൂർ പാലം പരിസരത്തുനിന്നും കിഴക്കോട്ട് ഒരു കിലോമീറ്റർ ദൈർഘ്യത്തിലും 400 മീറ്റർ വീതിയിലും പുഴ ശുചീകരിക്കുന്ന പദ്ധതിക്ക് അഞ്ചുലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. ബുധനാഴ്ച തുടക്കം കുറിച്ച പ്രവൃത്തികൾ ഞായറാഴ്ചയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മണൽ ഖനനത്തിൽ രൂപപ്പെട്ട കുഴികൾ മണ്ണുമാന്തി യന്ത്രത്തിൽ നികത്തുന്നുമുണ്ട്. അമ്പതോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുറമെ സ്‌കൂൾ, കോളജ് വിദ്യാർഥികൾ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ആദ്യഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം ഘട്ടമായി നഗരസഭയുടെ പരിധിയിൽ ആറുകിലോമീറ്റർ വരുന്ന പുഴയുടെ പ്രദേശങ്ങൾ ശുചീകരിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഇതി​െൻറ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story