Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിമ്പ...

കരിമ്പ ഗ്രാമപഞ്ചായത്തിൽ പൾസ് പോളിയോ പ്രതിരോധം ഊർജിതമാക്കും

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ പൾസ് പോളിയോ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കല്ലടിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും അവലോകന യോഗത്തിൽ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഡോ. ബോബി മാണി, ഡോ. ഹഫ്സ, ഡോ. ജസ്റത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പ്രിയ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ, ആശ, ആരോഗ്യ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story