Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവിനെ ആക്രമിച്ച്​...

യുവാവിനെ ആക്രമിച്ച്​ കവർച്ച​ശ്രമം: നാലംഗ സംഘം പിടിയിൽ

text_fields
bookmark_border
കണ്ണൂർ: യുവാവിനെ നഗരമധ്യത്തിൽ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ സ്ത്രീ ഉൾെപ്പടെ നാലംഗ സംഘം പിടിയിൽ. മണ്ണാർക്കാെട്ട പുറേമ്പാക്ക് ഹൗസിൽ ശിവകുമാർ (39), പാപ്പിനിശ്ശേരിയിലെ പണ്ണേരി സുനിൽ (55), എളയാവൂരിലെ എം.വി. അജിത്ത് (53), ചെറുകുന്നിലെ കെ. രജിത (29) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. മാതമംഗലെത്ത കെ.പി. രാജേഷിനെ ആക്രമിച്ച് പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും തട്ടിപ്പറിക്കാൻ ശ്രമിച്ച സംഭവത്തിലാണ് സംഘം പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 7.30ഒാടെ കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്താണ് സംഭവം. ട്രെയിനിറങ്ങി താവക്കര റെയിൽവേ ട്രാക്കിനടുത്തുകൂടെ പുതിയ ബസ്സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന രാജേഷിനെ ആക്രമിച്ച് പഴ്സും ഫോണും കവരാൻ ശ്രമിക്കവേ ഇയാൾ കുതറിമാറി രക്ഷപ്പെട്ടു. ഇതുകണ്ട പരിസരത്തുണ്ടായിരുന്ന ആൾ പൊലീസിൽ അറിയിച്ചു. ഉടൻ ടൗൺ എസ്.െഎ ശ്രീജിത്ത് കൊടേരിയും സംഘവുമെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story