Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്ഷരമാധുര്യത്തിൽ...

അക്ഷരമാധുര്യത്തിൽ പട്ടാമ്പി; ഉണർത്തുപാട്ടിലുണർന്ന്​ കവിതയുടെ കാർണിവൽ

text_fields
bookmark_border
പട്ടാമ്പി: നിളാതീരത്തി​െൻറ രാപ്പകലുകളെ കാവ്യോത്സവ ലഹരിയിലാഴ്ത്തി കവിതകളുടെ കാർണിവലിന് തുടക്കം. രാഘവൻ വായന്നൂരി​െൻറ ഉണർത്തുപാട്ടിലുണർന്ന ഗവ. സംസ്‌കൃത കോളജിൽ കവിതയുടെ കാർണിവലി​െൻറ മൂന്നാം പതിപ്പിനാണ് തുടക്കമായത്. 'കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി' പ്രമേയത്തിൽ മൂന്നുദിവസത്തെ കാർണിവലാണ് ഇക്കുറി സംഘടിപ്പിച്ചിരിക്കുന്നത്. യന്ത്രസംസ്കാരം അധ്വാനശേഷിയും ഉൽപാദനസാധ്യതകളും നഷ്ടപ്പെടുത്തുന്നുവെന്നും രാഷ്ട്രീയ പാർട്ടികൾ അവസരവാദത്തിലാണെന്നും മുഖ്യാതിഥിയായി പങ്കെടുത്ത കന്നഡ നാടകസംവിധായകനും ഗാന്ധിയനുമായ പ്രസന്ന പറഞ്ഞു. ഇന്ത്യയിൽ മോദിക്കാലത്ത് സംഭവിക്കുന്നത് ജർമനിയിൽ ഹിറ്റ്‌ലറി​െൻറ കാലത്ത് സംഭവിച്ചത് തന്നെയാണെന്ന് ചടങ്ങിൽ ഉദ്ഘാടന പ്രഭാഷണം നടത്തിയ പ്രശസ്ത ക്യൂറേറ്ററും ഫോട്ടോഗ്രാഫറുമായ റാം റഹ്മാൻ പറഞ്ഞു. ഇന്ത്യയിൽ ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ത്രിപുരയിൽ ലെനി​െൻറ പ്രതിമ തകർത്തതിന് സമാനമായ സംഭവങ്ങൾ ഹിറ്റ്‌ലറി​െൻറ കാലത്തും നടന്നതാണ് -റാം റഹ്മാൻ പറഞ്ഞു. കാർണിവൽ ജനറൽ കൺവീനർ ഡോ. എച്ച്.കെ. സന്തോഷ് കാർണിവൽ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. കൽക്കി സുബ്രഹ്മണ്യം, കെ. സഹദേവൻ, പി.പി. പ്രകാശൻ, കോളജ് പ്രിൻസിപ്പൽ ഡോ. ഷീല എന്നിവർ പങ്കെടുത്തു. നാടൻപാട്ടുകളിലെ സാമൂഹിക പ്രതിരോധത്തെക്കുറിച്ച് എൻ. പ്രഭാകരനും മാപ്പിളപ്പാട്ടിലെ കോളനിവിരുദ്ധ പാഠങ്ങളെക്കുറിച്ച് ടി.കെ. ഹംസയും ഗോത്രവർഗങ്ങളിലെ കവിതയെക്കുറിച്ച് വി. മുസഫർ അഹമ്മദും സംസാരിച്ചു. കവിത ക്യാമ്പ് കവി പി. രാമൻ ഉദ്‌ഘാടനം ചെയ്തു. കവിതാവതരണങ്ങളും പ്രബന്ധാവതരണങ്ങളും നടന്നു. രാത്രി കേരള ഫോക്‌ലോർ അക്കാദമിയുടെ പടയണി അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story