Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ തേക്കി‍െൻറ...

നിലമ്പൂർ തേക്കി‍െൻറ ചില്ലറ വിൽപ്പന തിങ്കളാഴ്ച തുടങ്ങും

text_fields
bookmark_border
നിലമ്പൂർ: വനം വകുപ്പി‍​െൻറ നിലമ്പൂർ അരുവാക്കോട് അംഗീകൃത മരം വിൽപ്പന ഡിപ്പോയിൽ നിന്ന് തേക്ക് തടികളുടെ ചില്ലറ വിൽപ്പന തിങ്കളാഴ്ച ആരംഭിക്കും. വിൽപ്പന മൂന്ന് മാസം നീളും. നിലമ്പൂർ തേക്കിന് ഭൗമ സൂചിക പദവി ലഭിച്ചതിന് ശേഷമുള്ള ആദ‍്യ ചില്ലറ വിൽപ്പനയാണിത്. വീട് നിർമാണ ആവശ‍്യത്തിനായാണ് തേക്ക് ചില്ലറ വിൽപ്പനയുള്ളത്. ബി2, ബി3, ബി4 ക്ലാസുകളിൽപ്പെട്ട തേക്ക് തടികളാണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ഒരു വീട്ടുടമക്ക് അഞ്ച് ക‍്യൂബിക്ക് മീറ്റർ തടിവരെ ലഭിക്കും. തടി ലഭിക്കുന്നതിന് സ്വന്തം പേരിൽ രേഖപ്പെടുത്തിയ 200 രൂപയുടെ മുദ്രപത്രം, കൈവശ സർട്ടിഫിക്കറ്റ്, കെട്ടിട പെർമിറ്റ്, അംഗീകൃത പ്ലാൻ, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് തുടങ്ങിയവയുടെ അസ്സലും പകർപ്പും ഹാജരാക്കണം. വിവരങ്ങൾക്ക് അരുവാക്കോട് കേന്ദ്രം വനം ഡിപ്പോയുമായി ബന്ധപ്പെട്ടണം. ഫോൺ: 04931-220207.
Show Full Article
TAGS:LOCAL NEWS 
Next Story