Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 42 ലക്ഷം...

കരിപ്പൂരിൽ 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. കോഴിക്കോട് വെളിമണ്ണ പള്ളിക്കണ്ടി പുറായിൽ ജാഫറിൽ (34) നിന്നാണ് 1,398 ഗ്രാം സ്വർണം പിടികൂടിയത്. വ്യാഴാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. നേരത്തെ, ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ബാഗേജിനകത്ത് സെർച്ച് ലൈറ്റിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. 116.5 ഗ്രാമി​െൻറ 12 സ്വർണക്കട്ടികളായി കടത്താനായിരുന്നു ശ്രമം. പിടികൂടിയ സ്വർണത്തിന് 42.28 ലക്ഷം രൂപ വില വരും. കസ്റ്റംസ് അറസ്റ്റ് ചെയ്ത ജാഫറിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് കമീഷണർ സുമിത് കുമാർ, അസി. കമീഷണർ നിഥിൻ ലാൽ, സൂപ്രണ്ടുമാരായ കെ.ആർ. ബിമൽദാസ്, സി. ജയപ്രകാശൻ, കെ.പി. ധർമരാജൻ, ഇൻറലിജൻസ് ഒാഫിസർമാരായ പി. അനുപമ, വിജിൽകുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story