Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.വി. അൻവർ...

പി.വി. അൻവർ എം.എൽ.എക്കെതിരായ കേസിൽ ഭൂമിയുടെ ഉടമയെ ചോദ്യം ചെയ്തു

text_fields
bookmark_border
മഞ്ചേരി: ക്രഷറി ബിസിനസിൽ പങ്കാളിത്തം നൽകാമെന്ന കരാറിൽ പ്രവാസിയിൽനിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പി.വി. അൻവർ എം.എൽ.എക്കെതിരായ കേസിൽ അന്വേഷണ സംഘം ഒരാളെ ചോദ്യം ചെയ്തു. അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് എം.എൽ.എ ചൂണ്ടിക്കാണിച്ച ഭൂമിയുടെ ഉടമ കാസർകോട് സ്വദേശി ഇബ്രാഹീമിനെയാണ് ചോദ്യം ചെയ്തതെന്ന് കേസന്വേഷിക്കുന്ന മഞ്ചേരി സി.ഐ പറഞ്ഞു. ഈ ഭൂമി പി.വി. അൻവറി‍​െൻറ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, രജിസ്േട്രഷൻ നടന്നിട്ടില്ലെങ്കിലും കൈമാറ്റ ഇടപാട് നടന്നതായാണ് വ്യക്തമായതെന്നും പൊലീസ് പറഞ്ഞു. കേസിൽ ആവശ്യമായ രേഖകൾ സമാഹരിച്ചിട്ടുണ്ട്. ഇവ മുഴുവൻ കന്നട ഭാഷയിലാണെന്നും മലയാളത്തിലേക്ക് മൊഴിമാറ്റാൻ ഭാഷാ വിദഗ്ധനെ ഏൽപ്പിച്ചിരിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു. 2012 ഫെബ്രുവരിയിൽ മലപ്പുറം സ്വദേശിയായ പ്രവാസിയിൽനിന്ന് ക്വാറി ബിസിനസ് പദ്ധതിക്കെന്ന് പറഞ്ഞ് 50 ലക്ഷം രൂപ വാങ്ങിയതെന്നാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story