Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാശേരിക്കര എ.യു.പി...

പുലാശേരിക്കര എ.യു.പി സ്കൂൾ അധ്യാപകനെ സ്‌കൂൾ മാനേജർ മർദിച്ചെന്ന് പരാതി

text_fields
bookmark_border
പട്ടാമ്പി: മരുതൂർ പുലാശേരിക്കര എ.യു.പി സ്കൂളിലെ അധ്യാപകൻ കെ.എം. വാസുദേവനെ മാനേജറു൦ ഭർത്താവും ചേർന്ന് മർദിച്ചതായി പരാതി. വെള്ളിയാഴ്ച ഉച്ചക്ക് 3.30ഓടെ പി.ടി.എ എക്സിക്യൂട്ടിവ് യോഗ൦ നടത്താനുള്ള ഒരുക്കത്തിനിടെയാണ് കാറിലെത്തിയ സ്കൂൾ മാനേജർ ഷെരീഫയും ഭർത്താവ് കുറുവട്ടൂർ കെ.സി.എം.യു.പി സ്കൂളിലെ അധ്യാപകനുമായ ഷറഫുദ്ദീനും ചേർന്ന് മർദിച്ചത്. പി.ടി.എ എക്സിക്യൂട്ടിവ് യോഗം തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് പ്രധാനാധ്യാപിക രാജലക്ഷ്മിയെ ൈകയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചതാണ് മർദനത്തിൽ കലാശിച്ചത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതിനെ തുടർന്ന് ഷെരീഫയും ഷറഫുദ്ദീനും കാറിൽ കയറി സ്ഥലംവിട്ടു. തുടർന്ന്, മർദനത്തിൽ പരിക്കേറ്റ കെ.എം. വാസുദേവനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രധാനാധ്യാപിക രാജലക്ഷ്മിയെ പട്ടാമ്പിയിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മർദനത്തിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ പട്ടാമ്പി സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ല ജോയൻറ് സെക്രട്ടറി പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.സി. ഷാജി, ടി.പി. രാമൻകുട്ടി, ജയപ്രകാശ് എന്നിവർ സംസാരിച്ചു. ആക്രമണത്തിൽ പുരോഗമന കലാസാഹിത്യ സംഘവും ബാലസംഘം ജില്ല കമ്മിറ്റിയും പ്രതിഷേധിച്ചു. ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന കെ.എം. വാസുദേവനെ സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.വി. സുരേഷ്, എം. ശങ്കരൻകുട്ടി, പി.സി. വാസു എന്നിവർ സന്ദർശിച്ചു. ആക്രമണത്തിൽ സി.പി.എം പട്ടാമ്പി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story