Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരീക്ഷ ക്രമക്കേട്:...

പരീക്ഷ ക്രമക്കേട്: വിദ്യാഭ്യാസ മന്ത്രിക്ക്‌ ഭൂപടം അയച്ച്‌ പ്രതിഷേധിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം: പ്ലസ് ടു ഹ്യൂമാനിറ്റീസ്‌ പരീക്ഷയുടെ ഇസ്ലാമിക്‌ ഹിസ്റ്ററി ആൻഡ് കൾചർ വിഷയത്തി​െൻറ ചോദ്യ പേപ്പറിനോടൊപ്പം നൽകേണ്ട ഭൂപടം പരീക്ഷയുടെ ആദ്യ ഘട്ടത്തിൽ വിദ്യാർഥികൾക്ക്‌ ലഭികാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിക്ക് ഭൂപടം തപാലിൽ അയച്ചുകൊടുത്തു. ചോദ്യ പേപ്പറിനോടൊപ്പം ഭൂപടം ഉണ്ട്‌ എന്ന നിർദേശമുണ്ടായിരുന്നെങ്കിലും വൈകാതെ തന്നെ ഹയർ സെക്കൻഡറി പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യാം എന്നാണ് സ്കൂൾ അധികൃതർക്ക്‌ വിദ്യാഭ്യാസ വകുപ്പിൽനിന്ന് കിട്ടിയ മറുപടി. എന്നാൽ, പരീക്ഷ തുടങ്ങി ഒന്നര മണിക്കൂറിലധികം സമയം പിന്നിട്ടാണ് ഭൂപടം നൽകിയത്‌. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട്‌ വള്ളിക്കുന്ന് മണ്ഡലം എം.എസ്‌.എഫ്‌ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ജില്ല എം.എസ്‌.എഫ്‌ ജനറൽ സെക്രട്ടറി വി.പി. അഹമ്മദ്‌ സഹീറി​െൻറ നേതൃത്വത്തിൽ കാലിക്കറ്റ്‌ സർവകലാശാല പോസ്റ്റ് ഓഫിസിൽനിന്നാണ് ഭൂപടം അയച്ചത്. കബീർ, ഖമറുസമാൻ, നസീഫ്‌ ഷെർഷ്‌, ഗഫൂർ ചാത്രതൊടി, നിസാം കെ. ചേളാരി, അൽതാഫ്‌, ജാസിർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story