Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടക്കൽ ജി.എം.യു.പി...

കോട്ടക്കൽ ജി.എം.യു.പി സ്കൂളിൽ 'സയൻഷ്യ പാർക്ക്' ഇന്ന് തുറക്കും

text_fields
bookmark_border
കോട്ടക്കല്‍: ജി.എം.യു.പി സ്കൂള്‍ 118ാം വാര്‍ഷികവും പ്രൈമറി ശാസ്ത്ര പാര്‍ക്ക് 'സയന്‍ഷ്യ'യുടെ ഉദ്ഘാടനവും ശനിയാഴ്ച നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്ര ക്യാമ്പുകള്‍, ശാസ്ത്ര ക്ലാസുകള്‍, ഉപകരണ നിർമാണ പരിശീലനം, വാന നിരീക്ഷണങ്ങള്‍ തുടങ്ങിയവ സയന്‍ഷ്യ പ്രോജക്ടി​െൻറ ഭാഗമായി നടക്കും. കോട്ടക്കല്‍ നഗരസഭയുടെ 2017-18 തനത് പ്ലാന്‍ ഫണ്ടില്‍ നിന്ന് 3,99,900 രൂപ ഈ പദ്ധതിക്കായി വകയിരുത്തിയിരുന്നു. രാവിലെ 10ന് കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.കെ. നാസര്‍ അധ്യക്ഷത വഹിക്കും. വിദ്യാർഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പി.ടി.എ പ്രസിഡൻറ് ടി.ടി. അക്ബര്‍, പ്രധാനാധ്യാപകന്‍ എം.പി. ഉമ്മര്‍കുട്ടി, പി.കെ. ഹബീബ് ജഹാന്‍, കെ.പി. മനോജ്, ഐ. സലീം എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story