Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത തേഞ്ഞിപ്പലം...

ദേശീയപാത തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ വളവിൽ ഡിവൈഡർ സ്ഥാപിച്ചു തുടങ്ങി

text_fields
bookmark_border
വള്ളിക്കുന്ന്: അപകട മരണങ്ങൾ തുടർക്കഥയായ ദേശീയപാതയിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ വളവിൽ അപകടങ്ങൾ കുറക്കാൻ ഡിവൈഡർ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനം സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. സ്ഥിരം അപകട മേഖലയായ ഇവിടെ രണ്ട് വർഷത്തിനിടെ പത്തിലധികം ബൈക്ക് യാത്രക്കാരാണ് അപകടത്തിൽ പെട്ട് മരിച്ചത്. കൊടുംവളവിൽ മറ്റു വാഹനങ്ങളെ മറികടന്നെത്തുന്ന സ്വകാര്യബസുകളാണ് പലപ്പോഴും ബൈക്ക് യാത്രക്കാരുടെ ജീവൻ കവർന്നെടുത്തത്. അടുത്തിടെ ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചതിനെ തുടർന്ന് അപകടവളവിൽ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ നിർദേശപ്രകാരം ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഡിവൈഡറുകൾ ഇല്ലാത്തതും ഓവർ ടേക്കിങും ആണ് അപകടങ്ങൾക്ക് കാരണമെന്ന് സംഘം വിലയിരുത്തി. വാഹനങ്ങളുടെ വേഗത കുറക്കാനുള്ള പ്രവൃത്തികൾ ആദ്യഘട്ടത്തിൽ ചെയ്യുമെന്ന് സംഘം സ്ഥലത്തെത്തിയ എം.എൽ.എ പി. അബ്ദുൽ ഹമീദിന് ഉറപ്പ് നൽകിയിരുന്നു. ആദ്യഘട്ടമെന്നോണം ചെട്ടിയാർമാട് മുതൽ ഡിവൈഡർ സ്ഥാപിക്കുന്ന ജോലിയാണ് തുടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story