Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശതപഥം...

'ശതപഥം' ശ്രദ്ധേയമാകുന്നു; കാർത്തിക് രാജ്യത്തെ മികച്ച ആയുർവേദ വിദ്യാർഥി

text_fields
bookmark_border
കോട്ടക്കൽ: ആയുർവേദത്തിലെ രാജ്യത്തെ മികച്ച വിദ്യാർഥിയെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയുടെ അഗ്നിവേശ പുരസ്കാരത്തിന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിലെ ഡോ. കെ.പി. കാർത്തിക്കിനാണ് ഒന്നാം സ്ഥാനം. രണ്ടാം സമ്മാനമായ 50,000 രൂപ ഡോ. പുഷ്യ ഗൗതവും ഡോ. അനഘ ശിവാനന്ദനും പങ്കിട്ടു. നാലുപേർ 10,000 രൂപയുടെ കാഷ് പ്രൈസിന് അർഹരായി. ഡോ. പി.കെ. വാര്യർ സമ്മാനങ്ങൾ വിതരണം ചെയ്തു. കല, വിനോദം, വിജ്ഞാനം എന്നീ വിഭാഗങ്ങളിലായാണ് ആയുർവേദ കോളജി​െൻറ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മത്സരം സംഘടിപ്പിച്ചത്. 'പാഠശാല@100' ദേശീയ സമാരോഹം ഉദ്ഘാടനം ജാംനഗർ ആയുർവേദ യൂനിവേഴ്സിറ്റി മുൻ ഡയറക്ടർ ഡോ. എം.എസ്. ഭഗേൽ ഉദ്ഘാടനം ചെയ്തു. കേരള ആരോഗ്യ സർവകലാശാല സ്റ്റുഡൻറ്സ് ഡീൻ ഡോ. എ.കെ. മനോജ്കുമാർ, ഡോ. എം.വി. വിനോദ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. ഓപൺ ഫോറത്തിൽ ഡോ. വി.ജി. ഉദയകുമാർ മോഡറേറ്ററായി. ഡോ. പി. മാധവൻകുട്ടി വാര്യർ അധ്യക്ഷത വഹിച്ചു. ഡോ. രജിത് ആനന്ദ്, ഡോ. മനോജ് കാളൂർ എന്നവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി.ഇ. പ്രേമ സ്വാഗതവും ഡോ. കെ.കെ. ബിന്ദു നന്ദിയും പറഞ്ഞു. രാത്രിയിൽ തീവ്രം ബാൻഡി​െൻറ സംഗീത നിശ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story