Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദ്വിദിന സംസ്കൃത...

ദ്വിദിന സംസ്കൃത ശില്‍പശാല

text_fields
bookmark_border
പൂക്കോട്ടുംപാടം: ഉപജില്ല സംസ്കൃത അക്കാദമിക് കൗൺസിലി‍​െൻറ ആഭിമുഖ്യത്തില്‍ സ്വാദ്ധ്യായ ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. നിലമ്പൂര്‍ ബി.ആര്‍.സിയില്‍ നടന്ന ശില്‍പശാല എ.ഇ.ഒ പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി മാനസ് പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. ബി.പി.ഒ കെ.ജി. മോഹനന്‍, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല സെക്രട്ടറി സ്റ്റാലിന്‍ ഗോസഗെ മുഖ്യപ്രഭാഷണം നടത്തി. 34 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വിസില്‍നിന്ന് വിരമിക്കുന്ന കരുളായി കെ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സംസ്കൃതം അധ്യാപിക കെ.കെ. റൂബി ടീച്ചര്‍ക്കും ഈ വര്‍ഷം വിരമിക്കുന്ന എ.ഇ.ഒ വിജയനും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. എസ്. ഉഷാകുമാരി, തോമസ്, ടി.കെ. സതീശന്‍, ഹരീഷ്, രാജേഷ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ജയന്തി, ധന്യ, രോഹിണി, ജിഷ, ജിസ്ന എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story