Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹന പ്രചാരണ ജാഥക്ക്...

വാഹന പ്രചാരണ ജാഥക്ക് സ്വീകരണം

text_fields
bookmark_border
പൂക്കോട്ടുംപാടം: തൊഴിലുറപ്പ് തൊഴിലാളികളോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ മാർച്ച് 14ന് നടത്തുന്ന ദൂരദർശൻ മാർച്ചി‍​െൻറ പ്രചാരണാർഥം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. എൻ.ആർ.ജി.ഇ.എസ് വർക്കേഴ്സ് നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജാഥ നടന്നത്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, കൂലി കുടിശ്ശിക വരുത്താതെ നൽകുക, ദിവസ വേതനം 258ൽനിന്ന് 600 രൂപയാക്കുക, തൊഴിൽദിനം 200 ആക്കി ഉയർത്തുക, തൊഴിൽ സമയം നാലുമണി വരെയാക്കി കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച്. വണ്ടൂർ പൂങ്ങോട്ടുനിന്നാരംഭിച്ച ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പൂക്കോട്ടുംപാടം അഞ്ചാംമൈലിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ കെ. റഹീം മുഖ്യപ്രഭാഷണം നടത്തി. കെ.വി. കോമളം അധ്യക്ഷത വഹിച്ചു. ടി. ഹരിദാസൻ, സുരേഷ് കുമാർ, ഷാജി കരിമ്പുഴ, പി. ശിവാത്മജൻ, ഒ. ഷാജി, പി.എം. ബിജു, ഇല്ലിക്കൽ ഹുസൈൻ, ഫാത്തിമ നസീറ മുനീഷകടവത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story