Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസേവനം ജീവിത വഴിയാക്കി...

സേവനം ജീവിത വഴിയാക്കി അശ്റഫ്

text_fields
bookmark_border
കരുവാരകുണ്ട്: ഇത് കരുവാരകുണ്ട് കണ്ണത്ത് കുണ്ടുകാവിൽ അശ്റഫ്. സാന്ത്വന പരിചരണത്തിലും സാമൂഹിക ക്ഷേമ, പൊതുപ്രവർത്തന മേഖലയിലും നിറസാന്നിധ്യമായ ഈ 45കാരൻ സേവന തൽപരതയുടെ പര്യായമാണ്. 13 വർഷം മുമ്പ് കരുവാരകുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റി തുടങ്ങുമ്പോൾ അതി‍​െൻറ അമരത്ത് അശ്റഫുണ്ടായിരുന്നു. നൂറുകണക്കിന് പേർക്ക് തണൽ നൽകി വലിയ സംരംഭമായി ഇന്നും അത് തുടരുമ്പോൾ അശ്റഫ് അതി‍​െൻറ ഭാരവാഹിയും ഒപ്പം വളണ്ടിയറുമായി കൂടെയുണ്ട്. രോഗികൾക്ക് എന്തു സഹായം വേണമെങ്കിലും അവർക്ക് അഷ്റഫിനെ വിളിക്കാം. സ്വന്തം വീട്ടുകാര്യം പോലെ അവരുടെ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാൻ അശ്റഫ് അവിടെയെത്തും. നിർധന രോഗികളെ ആശുപത്രിയിലെത്തിക്കാൻ, അവരുടെ വീടുകളിൽ ആഹാരമെത്തിക്കാൻ, പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ, വസ്ത്രം നൽകാൻ, വീട് നിർമിക്കാൻ തുടങ്ങി എന്തിനും മുൻകൈയെടുക്കും. പൊതുരംഗത്തും സജീവമായ അശ്റഫ് മുൻ ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ്. സാമൂഹിക സേവനത്തിൽ ജാതിയോ മതമോ പാർട്ടിയോ നോക്കാറില്ല. സേവനമികവിന് കൂറ്റനാട് പ്രതീക്ഷ ഡേ കെയർ സ​െൻറർ, കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അലുംനി ഫോറം, നളന്ദ കോളജ്, ഭാസ്കരൻ വൈദ്യർ സ്മാരകം എന്നിവയുടെ അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തി. മദ്റസാധ്യാപകനും മാമ്പുഴ അറബിക് കോളജിൽ ഹിന്ദി അധ്യാപകനുമാണ്. ഭാര്യയും മൂന്നു മക്കളുമുണ്ട്. Photo... അശ്റഫ് സേവന വഴിയിൽ
Show Full Article
TAGS:LOCAL NEWS 
Next Story