Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൽ.പി.എസ്​.എ റാങ്ക്...

'എൽ.പി.എസ്​.എ റാങ്ക് പട്ടിക വിപുലീകരിക്കണം​'

text_fields
bookmark_border
മലപ്പുറം: വരാനിരിക്കുന്ന ഒഴിവുകൾ നികത്താൻ പര്യാപ്തമായ തരത്തിൽ എൽ.പി.എസ്.എ റാങ്ക് പ്രധാന പട്ടിക വിപുലീകരിക്കണമെന്ന് സപ്ലിമ​െൻററി പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പട്ടിക കാലാവധിയായ മൂന്ന് വർഷത്തിനകം ജില്ലയിൽ 3000ത്തോളം തസ്തികകൾ ഉണ്ടാകുമെന്നിരിക്കെ 1001 പേരുടെ പ്രധാന പട്ടികയാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. ഇതി​െൻറ മൂന്നിരട്ടി ആളുകളെ സപ്ലിമ​െൻററി പട്ടികയിലാണ് ഉൾെപ്പടുത്തിയത്. ഇപ്പോഴുള്ള ഒഴിവുകൾക്കനുസരിച്ച് നിയമനം നടത്തിയാൽ 2019--20 അധ്യയനവർഷത്തിൽതന്നെ പ്രധാന പട്ടികയിലുള്ളവർക്ക് നിയമനം ലഭിക്കും. പ്രധാനപ്പട്ടിക അവസാനിക്കുന്നതോടെ സപ്ലിമ​െൻററി പട്ടികയുടെ സാധുതയും ഇല്ലാതാകുകയും ഇതിൽ ഉൾപ്പെട്ട വലിയ വിഭാഗം ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാതെയും വരും. അഞ്ചുവർഷത്തിന് ശേഷം മാത്രമേ അടുത്ത എൽ.പി.എസ്.എ പരീക്ഷ നടക്കുവെന്നതിനാൽ പലർക്കും പ്രായപരിധി പിന്നിടുന്നതിനാൽ അവസരം നഷ്ടമാകും. 13394 പേരാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. പ്രധാന പട്ടികയിലുള്ള ബഹുഭൂരിഭാഗം പേരും ഇതരജില്ലക്കാരാണ്. ഇവർ ജോലിയിൽ പ്രവേശിച്ചശേഷം സ്ഥലംമാറി പോകുന്നതിനാൽ ജില്ലയിൽ സ്ഥിരാധ്യാപകരില്ലാത്ത സാഹചര്യമുണ്ടാകും. എൽ.പി സ്കൂളുകളിൽ വർധിച്ചുവരുന്ന വിദ്യാർഥി പ്രവേശനം, ഡിവിഷൻ വർധന, വിരമിക്കൽ, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ കാരണം ജില്ലയിലുണ്ടാകുന്ന ഒഴിവുകൾക്ക് അനുസൃതമായി കട്ട് ഒാഫ് മാർക്ക് കുറച്ച് കൂടുതൽപേർക്ക് അവസരം നൽകണമെന്ന് ഉദ്യോഗാർഥികൾ ആവശ്യെപ്പട്ടു. സി. ഉമ്മർ, സി.കെ. റജീന ഹമീദ്, പി.വി. ഷബ്ന, ഇ. ഷീജ, ടി.പി. ഷൈമ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story